Saturday, September 15, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.50 AM

കുടിവെള്ള പദ്ധതി: വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതം

മുക്കം : വാട്ടര്‍ അതോറിറ്റിയുടെ എന്‍.സി.പി.സി സ്‌കീമില്‍ ഉള്‍പ്പെടുത്തി കൊടിയിത്തൂര്‍ പഞ്ചായത്തിലെ തെയ്യത്തുംകടവില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ഒന്‍പത്‌ വര്‍ഷമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നു. പതിനഞ്ചക്ഷം രൂപ മുടക്കി പദ്ധതിക്കായി പമ്പ്‌ഹൗസും കിണറും നിര്‍മ്മിച്ചത്‌. തെയ്യത്തുംകടവില്‍ നിന്ന്‌ കോട്ടമുഴിയിലുള്ള ടാങ്കിലേക്ക്‌ വെളളം പമ്പ്‌ ചെയ്‌ത് കാരാട്ട്‌, വേലന്‍കടവ്‌, പുത്തന്‍വീട്ടില്‍, ചാ ലയ്‌ക്കല്‍, കഴുത്തുട്ടപുറായ, പുതിയോട്ടില്‍ ഭാഗങ്ങളിലേക്ക്‌ ശുദ്ധജലം എത്തിക്കുന്നതിന്‌ വേണ്ടി 2009ലാണ്‌ പമ്പ്‌ഹൗസും കിണറും നിര്‍മ്മിച്ചത്‌. എന്‍.സി.പി.സിസ്‌കീമില്‍ ഗ്രാമപഞ്ചായത്ത്‌ ഏറ്റെടുത്ത്‌ ജനകീയ കമ്മിറ്റി രൂപീകരിച്ച്‌ നടത്തണമെന്നായിരുന്നു വ്യവസ്‌ഥ.
എന്നാല്‍ അന്നത്തെ പഞ്ചായത്ത്‌ ഭരണസമിതി പദ്ധതി ഏറ്റെടുത്ത്‌ നടത്താന്‍ തയ്യാറായില്ല. 2013ലെ വരള്‍ച്ചക്കാലത്ത്‌ പഞ്ചായത്ത്‌ വൈദ്യുതി ചാര്‍ജ്‌ അടയ്‌ക്കാമെന്ന ഉറപ്പിന്റെ അടിസ്‌ഥാനത്തില്‍ കെ.എസ്‌.ഇ. ബി കണക്ഷന്‍ നല്‍കി പ്രവര്‍ത്തനമാരംഭിച്ചെങ്കിലും പഞ്ചായത്ത്‌ സെക്രട്ടറി നിയമപ്രശ്‌നം ഉന്നയിച്ച്‌ ബില്ലടയ്‌ക്കാന്‍ തയ്യാറായില്ല.തുടര്‍ന്ന്‌, കെ.എസ്‌.ഇ.ബി അധികൃതര്‍ കണക്ഷന്‍ കട്ട്‌ ചെയ്യുകയായിരുന്നു.കെ.എസ്‌.ഇ.ബിക്ക്‌ ഭീമമായ വൈദ്യുതി ചാര്‍ജ്‌ നഷ്‌ടമാവുകയും ചെയ്‌തു. ഇതിനിടെ 2015ല്‍ പഞ്ചായത്ത്‌ ഇരുപത്‌ ലക്ഷംരൂപലവില്‍ മാതൃകാ അങ്കണവാടി നിര്‍മ്മിച്ചപ്പോള്‍ പമ്പ്‌ ഹൗസിന്റെ മെയിന്‍ കാസ്‌റ്റിംഗ്‌ പൈപ്പ്‌ പൊട്ടിത്തകരുകയും ചെയ്‌തു . കഴിഞ്ഞ വേനല്‍ക്കാലത്ത്‌ നിലവിലുളള ഭരണസമിതി പദ്ധതി ഏറ്റെടുത്ത്‌ നടത്താന്‍ തയ്യാറായി. പക്ഷെ നേരത്തെയുണ്ടായിരുന്ന വൈദ്യതി ചാര്‍ജ്‌ പ്രശ്‌നമായി.
പഞ്ചായത്ത്‌ ഏറ്റെടുക്കാത്ത പദ്ധതിയായതിനാല്‍ അടയ്‌ക്കാന്‍ നിയമപരമായ തടസ്സമുളളതായി വൈദ്യതിവകുപ്പ്‌ മന്ത്രിക്ക്‌ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന്‌ വൈദ്യുതി ചാര്‍ജ്‌ കെ.എസ്‌.ഇ.ബി എഴുതി തളളി. തുടര്‍ന്ന്‌ ഗുണഭോക്‌താക്കളുടെ യോഗം വിളിച്ച്‌ പദ്ധതി ഏറ്റെടുത്ത്‌ നടത്താന്‍ തയാറായങ്കിലും അപ്പോള്‍ പ്രശ്‌നംമറ്റൊന്നായി. പഞ്ചായത്തും ഫണ്ട്‌ ചെലവാക്കുന്നത്‌ നിയമപ്രശ്‌നം പറഞ്ഞ്‌ ഒഴിഞ്ഞുമാറുന്നു.
എന്നാല്‍, മെയിന്റനന്‍സ്‌ പൂര്‍ത്തീകരിച്ച്‌ പദ്ധതി ഏല്‌പിച്ച്‌ തന്നാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ജനകീയ കമ്മിറ്റി രൂപീകരിച്ച്‌ നടത്താന്‍ തയ്യാറാണെന്നും പഞ്ചായത്തധികൃതര്‍ പറയുന്നു, എന്‍.സി.പി.സിസ്‌കീമില്‍ പഞ്ചായത്തിലെ പഴംപറമ്പില്‍ നിര്‍മ്മിച്ച അയലാക്കോട്‌പദ്ധതിയില്‍ ഇപ്പോള്‍ ആയിരം കണക്ഷനുകളുണ്ട്‌. ഇത്‌ ജനകീയ കമ്മിറ്റിയാണ്‌ നടത്തിപോരുന്നത്‌. ഇതിന്റെ വിപുലീകരണത്തിനുംമെയിന്റനന്‍സിനും ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും വര്‍ഷം തോറും ഫണ്ട്‌ അനുവദിക്കുന്നുണ്ട്‌.

Ads by Google
Advertisement
Saturday 28 Jul 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW