Saturday, September 15, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.50 AM

കൈയേ്േറ്റങ്ങള്‍ക്കെതിരെ കൈകോര്‍ത്ത്‌ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും സൗത്ത്‌ ബീച്ച്‌ സംരക്ഷണ സമിതിയും

കോഴിക്കോട്‌: സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായ സൗത്ത്‌ ബീച്ച്‌ വലിയങ്ങാടി ചുങ്കം ജംഗ്‌ഷനിലെ എല്ലാ വിധ കൈയേ്േറ്റങ്ങളും ഒഴിപ്പിക്കുകയും പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ കൊണ്ടും മറ്റും വെച്ചു കെട്ടിയ എല്ലാവിധ അനധികൃത ഷെഡുകളും, ഉന്തുവണ്ടി, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്നിരുന്ന പെട്ടിക്കടകള്‍, പ്രാവ്‌ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവയും കോര്‍പ്പറേഷന്‍ ഹെല്‍ത്ത്‌ ഓഫീസര്‍ ഡോ: ആര്‍.എസ്‌.ഗോപകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പൊളിച്ചുമാറ്റുകയും എടുത്ത്‌ ഒഴിവാക്കുകയും ചെയ്‌തു.
കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും സൗത്ത്‌ ബീച്ച്‌ സംരക്ഷണ സമിതിയും ചേര്‍ന്ന്‌ ഇന്ന്‌ കാലത്ത്‌ ചുങ്കം ജംഗ്‌ഷനില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന കേന്ദ്രങ്ങള്‍ എടുത്തു മാറ്റിയത്‌. കോര്‍പ്പറേഷന്‍ ആരോഗ്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ.വി. ബാബുരാജ്‌ ശുചീകരണ പരിപാടി ഉദ്‌ഘാടനം ചെയ്‌തു.
കോര്‍പ്പറേഷന്‍ ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ എം.എന്‍. ഗോപാലന്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ.പി. രമേശന്‍, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ പി.പി. പ്രകാശ്‌ എന്നിവര്‍ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കി. കൗണ്‍സിലര്‍ കുമാരി ശ്രീകല പരിപാടിയില്‍ പങ്കെടുത്തു.
സൗത്ത്‌ ബീച്ച്‌ സംരക്ഷണ സമിതി ചെയര്‍മാന്‍ വിമല്‍ പി. റാഡിയ, വൈസ്‌ ചെയര്‍മാന്‍ കെ.എസ്‌. അരുണ്‍ദാസ്‌, ജനറല്‍ കണ്‍വീനര്‍ സന്നാഫ്‌ പാലക്കണ്ടി, ട്രഷറര്‍ പി.ടി. ആസാദ്‌, കണ്‍വീനര്‍മാരായ എ.വി. സക്കീര്‍ ഹുസൈന്‍, എം.ആര്‍. രാജേശ്വരി സമിതി അംഗങ്ങളായ അഡ്വ: ശ്രീജിത്ത്‌, ബി.വി. മുഹമ്മദ്‌ അശറഫ്‌, പി.എന്‍. വലീദ,്‌ കെ.വി. സുല്‍ഫീക്കര്‍ എസ്‌.പി. സലിം, അമീര്‍ എ.ടി, മുഹമ്മദ്‌ സാലിഹ്‌ പി.വി, ഐ.പി. ഉസ്‌മാന്‍ കോയ, കെ.എം. നിസാര്‍, സി.ഇ.വി. അബ്‌ദുല്‍ ഗഫൂര്‍, അഫ്‌തര്‍ അറക്കലകം, റസാഖ്‌ കിണാശേരി, ഒ. അബ്‌ദുല്‍ അസീസ്‌ എന്നിവരും കോര്‍പ്പറേഷന്‍ ജീവനക്കാരോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വരും ദിവസങ്ങളിലും ശുചീകരണ പ്രവൃത്തികളും അനധികൃത റോഡ്‌ കൈയേ്േറ്റങ്ങള്‍ക്കുമെതിരെയുള്ള നടപടികളും തുടരുമെന്ന്‌ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പറയുന്നു.

Ads by Google
Advertisement
Saturday 28 Jul 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW