Wednesday, November 21, 2018 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.50 AM

തോട്ടുമുക്കം നിവാസികളുടെ സ്വപ്‌നം പൂവണിയുന്നു; കുഴി നക്കിപ്പാറ പാലം നിര്‍മ്മാണം അന്തിമഘട്ടത്തില്‍

മുക്കം: മലയോര ജനതയുടെ ഏറെ കാലത്തെ കാത്തിരിപ്പിനും മുറവിളികള്‍ക്കുമൊടുവില്‍ തോട്ടുമുക്കം കുഴി നക്കി പാറയില്‍ നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ്‌ പാലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലെത്തി. കോഴിക്കോട്‌ മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച്‌ ചെറുപുഴക്ക്‌ കുറുകെയാണ്‌ പാലം നിര്‍മ്മിക്കുന്നത്‌. സംസ്‌ഥാനത്ത്‌ തന്നെ ആദ്യമായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പുഴയുടെ ഇരുഭാഗത്തും മാത്രം തൂണുകള്‍ നിര്‍മ്മിച്ച്‌ 85 മീറ്ററില്‍ ഒറ്റ സ്‌പാനായാണ്‌ പാലം രൂപകല്‍പ്പന ചെയ്‌തത്‌. ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിദുരന്തമുണ്ടായാല്‍ പാലം തകരുന്നതടക്കമുള്ളവ സാധാരണയായ സാഹചര്യത്തിലാണ്‌ പുഴയില്‍ തൂണുകള്‍ നിര്‍മ്മിക്കാതെ പാലം നിര്‍മ്മിച്ചതെന്ന്‌ സൈറ്റ്‌ സൂപ്പര്‍വൈസര്‍ അഷ്‌മില്‍ പറഞ്ഞു. പാലത്തിന്റെ അപ്രോച്ച്‌ റോഡ്‌ പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്‌. ആറ്‌ മാസത്തിനകം പാലത്തിന്റെയും സമീപ റോഡിറേയും പ്രവൃത്തി പൂര്‍ത്തിയാക്കി ഗതാഗതത്തിന്‌ തുറന്ന്‌ കൊടുക്കാനാവുമെന്നാണ്‌ പ്രതീക്ഷ.
നിലവില്‍ അപകടാവസ്‌ഥയിലായ ഇരുമ്പുപാലമാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. പാലം അപകടാവസ്‌ഥയിലായതോടെ ബസ്സുകളടക്കം ആളെയിറക്കിയാണ്‌ പാലം കടന്നിരുന്നത്‌. ഈ അവസ്‌ഥയിലാണ്‌ നാട്ടുകാരന്‍ കൂടിയായ ജോര്‍ജ്‌ എം തോമസ്‌ ഇടപെട്ട്‌ കോണ്‍ക്രീറ്റ്‌പാലത്തിന്‌ തുക വകയിരുത്തിയത്‌.
പാലം യാഥാര്‍ത്ഥ്യമായാല്‍ തോട്ടുമുക്കം, ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ അരീക്കോട്‌, മഞ്ചേരി മെഡിക്കല്‍ കോളേജ്‌ തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ എളുപ്പത്തില്‍ എത്തിപ്പെടാനാവും. അതോടൊപ്പം തന്നെ കക്കാടംപൊയില്‍, കോഴിപ്പാറ തുടങ്ങിയ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്ക്‌ മലപ്പുറം ജില്ലയില്‍ ഉള്ളവര്‍ക്കും എത്തിപ്പെടാന്‍ ഈ പാലം സഹായകരമാവും.
4 കോടി 80 ലക്ഷം രൂപ ചിലവിലാണ്‌ പാലം നിര്‍മ്മിക്കുന്നത്‌. പി. എം.ആര്‍ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌ പ്രവൃത്തി ഏറ്റെടുത്തത്‌.

Ads by Google
Advertisement
Saturday 28 Jul 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW