Friday, August 17, 2018 Last Updated 23 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.24 AM

കടലില്‍ മീന്‍ പിടിത്തത്തിനിടെ വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി

uploads/news/2018/07/236741/2.jpg

ചാവക്കാട്‌: ബ്ലാങ്ങാട്‌ തീരക്കടലില്‍ മീന്‍ പിടിത്തത്തിനിടെ വള്ളം മറിഞ്ഞു. ഉടമ ഉള്‍പ്പെടെ നാലു തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 11.30യ്‌ക്കാണ്‌ അപകടം. ചേറ്റുവ ഹാര്‍ബറില്‍നിന്നു പുലര്‍ച്ചെ അഞ്ചിനു കടലില്‍പോയ ശ്രീഭദ്ര വള്ളമാണ്‌ ഉയര്‍ന്നുപൊങ്ങിയ എടത്തിരയില്‍പെട്ടു മറിഞ്ഞത്‌.
വള്ളത്തിന്റെ ഉടമ നാട്ടിക കാവുങ്ങല്‍ അനില്‍(45), കൂടെയുണ്ടായിരുന്ന നാട്ടിക പണിക്കവീട്ടില്‍ ഷറഫുദ്ദീന്‍(44), വലപ്പാട്‌ ബീച്ച്‌ സ്വദേശികളായ അന്തിക്കാട്ട്‌ ഹരി (28), അന്തിക്കാട്ട്‌ സുകേഷ്‌(45) എന്നിവരെയാണു രക്ഷിച്ചത്‌. വിഷ്‌ണുമായ എന്ന വള്ളവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കരയില്‍നിന്ന്‌ അധികം ദൂരത്തല്ലാതെ സെറ്റ്‌ വള്ളങ്ങളായിട്ടാണ്‌ ലൂപ്‌ വലയുപയോഗിച്ചു രണ്ടു വള്ളങ്ങളിലെയും തൊഴിലാളികള്‍ മീന്‍പിടിച്ചത്‌. വള്ളം മറിഞ്ഞതോടെ നാലുപേരും കടലിലേക്കു തെറിച്ചുവീണു. വള്ളത്തിന്റെ ഉടമ അനിലും സുകേഷും വിഷ്‌ണുമായ വള്ളത്തിലേക്കു നീന്തിക്കയറി.ഹരിയും ഷറഫുദ്ദീനും കിഴക്കുാഗത്തെ കരയിലേക്കു നീന്തികയറി.
ലൈഫ്‌ ഗാര്‍ഡ്‌ സണ്ണിയും മത്സ്യതൊഴിലാളിയായ ക്രിസ്‌തുദാസും റോപ്പും ലൈഫ്‌ ബോയിയുമായി കടലിലേക്ക്‌ നീന്തിയെത്തി കരയിലേക്ക്‌ പാതിദൂരം പിന്നിട്ട ഹരിയെയും ഷറഫുദ്ദീനെയും ലൈഫ്‌ ബോയിയില്‍ പിടിപ്പിച്ച ശേഷം റോപ്‌ ഉപയോഗിച്ചു കരയിലേക്കു കെട്ടിവലിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തൊഴിലാളികളുടെ വല, വള്ളത്തിന്റെ എന്‍ജിന്‍ എന്നിവയ്‌ക്കു കേടുപറ്റി. ഇവര്‍ പിടിച്ച മീനും നഷ്‌ടപ്പെട്ടു.ഉച്ചയോടെ ചേറ്റുവ ഹാര്‍ബറില്‍ നിന്ന്‌ ആറു വളളങ്ങളിലായി എത്തിയ മത്സ്യതൊഴിലാളികളും വിഷ്‌ണുമായ വള്ളത്തിലെ തൊഴിലാളികളും ചേര്‍ന്ന്‌ മറിഞ്ഞ വള്ളം മലര്‍ത്തിയ ശേഷം ഹാര്‍ബറിലേക്ക്‌ കെട്ടിവലിച്ചു. വിവരമറിഞ്ഞ്‌ മുനയ്‌ക്കകടവ്‌ തീരദേശ പോലീസ്‌ എസ്‌.ഐ. പോള്‍സന്റെ നേതൃത്വത്തില്‍ പോലീസും സ്‌ഥലത്തെത്തി.

Ads by Google
Advertisement
Saturday 28 Jul 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW