Wednesday, October 17, 2018 Last Updated 15 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.23 AM

കുരുന്നുകളുടെ ഓര്‍മച്ചിറകിലേറി എ.പി.ജെ അബ്‌ദുല്‍ കലാം അനുസ്‌മരണം

uploads/news/2018/07/236733/3.jpg

മലപ്പുറം: സ്വപ്‌നങ്ങള്‍ക്കൊപ്പം പറന്നുയരാന്‍ പുതുതലമുറക്ക്‌ പ്രചോദനമേകി കടന്നുപോയ മുന്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ എ.പി.ജെ.അബ്‌ദുല്‍ കലാമിന്റെ മൂന്നാം ഓര്‍മ ദിനത്തില്‍ അനുസ്‌മരണം സംഘടിപ്പിച്ചു. മലപ്പുറം മഅ്‌ദിന്‍ പബ്ലിക്‌ സ്‌കൂളില്‍ നടന്ന പരിപാടി സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ ഉദ്‌ഘാടനം ചെയ്‌തു. സമര്‍പ്പിത ജീവിതത്തിലൂടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ കലാമിനെ അദ്ദേഹം കുരുന്നുകള്‍ക്ക്‌ പരിചയപ്പെടുത്തി. മഅ്‌ദിന്‍ അക്കാദമിക്‌ ഡയറക്‌ടര്‍ നൗഫല്‍ മാസ്‌റ്റര്‍ കോഡൂര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. ചിത്ര പ്രദര്‍ശനം, കലാം അനുസ്‌മരണ ക്വിസ്സ്‌, പ്രസംഗ മത്സരം, കലാമിന്റെ പ്രശസ്‌തമായ സന്ദേശങ്ങളെഴുതിയ ബാനറുകളുടെ പ്രദര്‍ശനം എന്നിവ നടന്നു. പി.പ്രിന്‍സിപ്പല്‍ സൈതലവിക്കോയ. അധ്യക്ഷത വഹിച്ചു. ഐ.എ.എം.ഇ ജനറല്‍ കണ്‍വീനര്‍ അബ്‌ദുര്‍റഹ്‌മാന്‍ ചെമ്മങ്കടവ്‌, നിയാസ്‌, അബ്ബാസ്‌ സഖാഫി പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 28 Jul 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW