Sunday, August 12, 2018 Last Updated 11 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.22 AM

ചെര്‍ക്കളത്തിന്റെ വേര്‍പാടില്‍ അനുശോചന പ്രവാഹം

uploads/news/2018/07/236726/1.jpg

കാസര്‍ഗോഡ്‌: മുന്‍ മന്ത്രിയും മുസ്ലീംലീഗ്‌ നേതാവുമായിരുന്ന ചെര്‍ക്കളം അബ്‌ദുള്ളയുടെ നിര്യാണത്തില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്‌, പി.ബി.അബ്‌ദുല്‍ റസാഖ്‌, കെ.കുഞ്ഞിരാമന്‍ എം.രാജഗോപാല്‍, പി.കരുണാകരന്‍ എം.പി അനുശോചിച്ചു.
വീട്‌ സന്ദര്‍ശിച്ച്‌ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ അനുശോചനമറിയിച്ചു.
വീട്ടിലെത്തിയ അദ്ദേഹം പ്രാര്‍ത്ഥന നടത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌തു. എസ്‌ വൈ എസ്‌ സംസ്‌ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്‌ബാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, സയ്ിയദ്‌ ഹാമിദ്‌ അന്‍വര്‍ അഹ്‌ദല്‍, സയ്യിദ്‌ അബ്‌ദുല്‍ ഖാദിര്‍ തങ്ങള്‍ ആലൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്‌ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, സ്വാദിഖ്‌ അഹ്‌സനി, ശാഫി സഖാഫി, മുസ്‌തഫ സഖാഫി തുടങ്ങിയവര്‍ കാന്തപുരത്തിനോടൊപ്പമുണ്ടായിരുന്നു.
കാസര്‍ഗോട്ട്‌ യു.ഡി.എഫിന്റെ അതികായനായിരുന്നു ചെര്‍ക്കളം അബ്‌ദുല്ലയെന്ന്‌ മുസ്ലീം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്‌മരിച്ചു. കാസര്‍ഗോട്ടെ മതേതര ചേരിയുടെ അവസാന വാക്കായിരുന്നു അദ്ദേഹം. അത്‌ തന്നെയായിരുന്നു ചെര്‍ക്കളത്തിന്റെ അഡ്രസ്സ്‌. സ്‌ഥിരം പ്രശ്‌നങ്ങളുണ്ടാകുന്ന കാസര്‍ഗോട്ട്‌ സമാധാനം നിലനിര്‍ത്തുന്നതിന്‌ നായകനായി ചെര്‍ക്കളം പ്രവര്‍ത്തിച്ചു.
വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി നേതാക്കളായ എം.വി.ബാലകൃഷ്‌ണന്‍, കെ.ശ്രീകാന്ത്‌, പി.ഗംഗാധരന്‍ നായര്‍, എം.സി.ഖമറുദ്ദീന്‍, എ.അബ്‌ദുല്‍ റഹ്‌മാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന വൈസ്‌ പ്രസിഡണ്ട്‌ കെ.അഹമ്മദ്‌ ഷെരീഫ്‌, അസീസ്‌ കടപ്പുറം, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹക്കീം കുന്നില്‍, സാജിദ്‌ മൗവ്വല്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.ജി.സി ബഷീര്‍, എസ്‌.വൈ.എസ്‌ സംസ്‌ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദര്‍ മദനി, ജില്ലാ പ്രസി.കെ.എസ്‌.ആറ്റക്കോയ തങ്ങള്‍, മുഹിമ്മാത്ത്‌ ജന.സെക്രട്ടറി ബി.എസ്‌ അബ്‌ദുള്ള കുഞ്ഞി ഫൈസി, താലൂക്ക്‌ സ്വകാര്യ ബസ്‌ ഓപ്പറേറ്റേര്‍സ്‌ ഫെഡറേഷന്‍ പ്രസി. എന്‍.എം.ഹസൈനാര്‍, സി.എ.മുഹമ്മദ്‌ കുഞ്ഞി, ശങ്കര നായിക്‌, ജില്ലാ പ്രസി.കെ.ഗിരീഷ്‌, പി.എ.മുഹമ്മദ്‌ കുഞ്ഞി, എം.എ.അബ്‌ദുള്ള, ബാലകൃഷ്‌ണന്‍, താരാനാഥ്‌, രാധാകൃഷ്‌ണന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എ.കെ.മൊയ്‌തീന്‍ കുഞ്ഞി, നാഗേഷ്‌, കോണ്‍ഗ്രസ്‌ നേതാക്കളായ കെ.നീലകണ്‌ഠന്‍, ബാലകൃഷ്‌ണ വോര്‍ക്കുഡ്‌ലു, എ.ഗോവിന്ദന്‍ നായര്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, എം.സി.പ്രഭാകരന്‍, ഐ.എന്‍.എല്‍ നേതാവ്‌ ഷാഫി കണ്ണമ്പള്ളി, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി കെ.പി.സതീഷ്‌ ചന്ദ്രന്‍, കേരള ലോയേഴ്‌സ് ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.എ.ഫൈസല്‍, എസ്‌.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട്‌ എം.യു.അബ്‌ദുള്‍ സലാം, സെക്രട്ടറി ഷെരീഫ്‌ പടന്ന, ട്രഷറര്‍ സി.ടി.സുലൈമാന്‍, യുവജനതാദള്‍ സംസ്‌ഥാന സെക്രട്ടറി ഉമ്മര്‍ പാടലടുക്കം, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്‌ഥാന സെക്രട്ടറി ഹാരിസ്‌ ദാരിമി, മുഷ്‌ത്താക്ക്‌ ദാരിമി, സി.പി.ഐ മഞ്ചേശ്വരം കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗം ബി.വി.രാജന്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവരും അനുശോചിച്ചു

Ads by Google
Advertisement
Saturday 28 Jul 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW