Tuesday, August 21, 2018 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.20 AM

വനിതാ കമ്മീഷന്‍ പ്രസ്‌താവന പ്രതിക്ഷേധാര്‍ഹം: മാര്‍ ജോസഫ്‌ പാംപ്ലാനി

uploads/news/2018/07/236725/2.jpg

ശ്രീകണ്‌ഠപുരം: വിശുദ്ധ കുമ്പസാരത്തെ അവഹേളിച്ച്‌ ക്രൈസ്‌തവ വിശ്വാസത്തെ മുറിപ്പെടുത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ മാന്യതയുടെ സര്‍വ പരിധിയും ലംഘിച്ചിരിക്കുകയാണെന്ന്‌ തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പാംപ്ലാനി ചെമ്പേരിയില്‍ പറഞ്ഞു. രേഖ ശര്‍മ്മ താന്‍ വഹിക്കുന്ന സ്‌ഥാനത്തോട്‌ മാന്യത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാര സ്‌ഥാനത്തിരിക്കുന്നവര്‍ ഉത്തരവാദിത്വത്തോടെ വേണം പ്രസ്‌താവന നടത്താന്‍. ആര്‍ക്കും എന്തും പറയാവുന്ന ഒരു പ്രസ്‌ഥാനമല്ലന്നും ക്രൈസ്‌തവ സഭയുടെ 2000 വര്‍ഷത്തെ ചരിത്രം പഠിച്ചാല്‍ ഇത്‌ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്‌തവ സഭക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കാന്‍ യുവജനങ്ങള്‍ കാവല്‍ നില്‍ക്കണമെന്നും മാര്‍ ജോസഫ്‌ പാംപ്ലാനി ആഹ്വാനം ചെയ്‌തു. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിരുത്തരവാദപരമായ പ്രസ്‌താവനയില്‍ തലശ്ശേരി അതിരൂപതയുടെ പ്രതിഷേധം അറിയിച്ച്‌ ചെമ്പേരിയില്‍ നടന്ന യൂത്ത്‌ അസംബ്ലിയില്‍ കെ.സി.വൈ.എം. പ്രവര്‍ത്തകര്‍ തിരിതെളിച്ചു പ്രതിഷേധിച്ചു. മാര്‍ ജോസഫ്‌ പാംപ്ലാനി, ഫൊറോനാ വികാരിമാരായ റവ. ഡോ. ജോര്‍ജ്‌ കാഞ്ഞിരക്കാട്ട്‌, ഫാ. ജോസ്‌ മണിക്കത്താഴെ, ഫാ. സെബാസ്‌റ്റ്യന്‍ പാലാക്കുഴി, കെ.സി.വൈ.എം. അതിരൂപത ഡയറക്‌ടര്‍ ഫാ. സോണി വടശ്ശേരിയില്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 28 Jul 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW