Tuesday, November 20, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.20 AM

പഴശ്ശി കനാലിന്‌ വീണ്ടും ജീവന്‍ വെക്കുന്നു; ഡിസംബറില്‍ കനാല്‍ വഴി വെള്ളമൊഴുക്കും

uploads/news/2018/07/236724/1.jpg

മട്ടന്നൂര്‍: കണ്ണൂര്‍ ജില്ലയുടെ ഹരിത വിപ്ലളവത്തിന്‌ തുടക്കം കുറിച്ച്‌ കൊണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആരംഭിച്ച്‌ പഴശ്ശി ജലസേചന പദ്ധതി യുടെ മെയിന്‍കനാല്‍ വഴി ഡിസംബര്‍ മാസത്തോടെ വെള്ളമൊഴുക്കാനുള്ള പദ്ധതിക്ക്‌ രൂപരേഖയായി.
പലയിടങ്ങളിലും തകര്‍ന്ന്‌ കാടുമുടി കിടക്കുന്നത്‌ കനാല്‍ നവീകരിച്ചാണ്‌ ജലസേചനം നടത്തുക. പഴശ്ശി അണക്കെട്ടിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന കനാലിലേക്കുള്ള ഷട്ടറുകള്‍ നന്നാക്കാനും തീരുമാനിച്ചിട്ടുണ്ട്‌.
കനാല്‍ നവീകരിക്കുന്നതിന്‌ വേണ്ടി അഞ്ച്‌ കോടിയോളം രുപയാണ്‌ ചില വഴിക്കുക. ഹരിത കേരള മിഷന്റെ ഭാഗമായാണ്‌ പദ്ധതിക്ക്‌ രുപം നല്‍കിയത്‌.
മലയോര മേഖലയിലെ പുഴകളില്‍ നിന്ന്‌ ഒഴുക്കി വരുന്ന വെള്ളം പഴശ്ശി അണക്കെട്ടില്‍ സംഭരിച്ച്‌ കനാല്‍ വഴികൃഷി ആവശ്യത്തിന്‌ ഉപയോഗിച്ച്‌ കാര്‍ഷിക വിപ്ല ള വം സൃഷ്‌ടിക്കാന്‍ വേണ്ടി തുടങ്ങിയപദ്ധതിയാണ്‌ പഴശ്ശി
പഞ്ചവല്‍സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ നിര്‍മാണം ആരംഭിച്ചത്‌. 100 കോടിയില്‍ താഴെ തുക ചിലവഴിച്ച്‌ നിര്‍മാണം പൂര്‍ത്തികരിക്കാനാണ്‌ അന്ന്‌ തീരുമാനിച്ചത്‌.
എന്നാല്‍ നൂറ്‌ കോടി രൂപയുടെ മുകളില്‍ ചിലവഴിച്ചിട്ടും നിര്‍മാണം പ്രവൃത്തി ഏഴു പത്‌ ശതമാനം പോലും പൂര്‍ത്തികരിക്കാന്‍ ജലസേചന വകുപ്പിന്‌ കഴിഞ്ഞില്ല .
പഴശ്ശി അണക്കെട്ടിന്റെ ഒരു ഭാഗത്ത്‌ പ്രത്യേകം ഷട്ടര്‍ പണി ത്‌ കനാല്‍ വഴിയാണ്‌ കൃഷിയിടങ്ങളിലേക്ക്‌ വെള്ളം ഒഴുക്കിവിടുന്നത്‌.പഴശ്ശി മുതല്‍ മാഹി വരെ നീണ്ടു കിടക്കുന്ന കനാല്‍ പരിസരത്തെ നുറുക്കണക്കിന്‌ ഏക്കര്‍ സ്‌ഥലത്തെ കൃഷിക്ക്‌ വെള്ളം നല്‍ക്കുകയാണ്‌ ലക്ഷ്യമിട്ടത്‌ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്‌ഘാടനം അന്നത്തെ പ്രധാന മന്ത്രിയായ മൊര്‍ജി ദേശായി നേരിട്ട്‌ പദ്ധതി പ്രദേശത്ത്‌
എത്തിയാണ്‌ നിര്‍വഹിച്ചത്‌. ആദ്യ ഘട്ടത്തില്‍ കനാല്‍ വഴി കൃഷിയിടങ്ങളില്‍ വെള്ളം എത്തിക്കാന്‍ കഴിഞ്ഞുവെങ്കിലും കരാറുക്കാരും ഉദ്യോഗസ്‌ഥരും തമ്മില്‍ പദ്ധതിയുടെ മറവില്‍ വന്‍ അഴിമതിക്ക്‌ തുടക്കം കുറിച്ചതോടെ പദ്ധതി പ്രവര്‍ത്തനം താളം തെറ്റിയത്‌. ഒരോ വര്‍ഷം കോടി ക്കണക്കിന്‌ രൂപയുടെ ടെണ്ടര്‍ നല്‍കിയെങ്കിലും ടെണ്ടറില്‍ പറഞ്ഞ നിര്‍മാണ പ്രവൃത്തി നടത്താതെ തുക തട്ടിയെടുക്കുകയാണ്‌ പതിവ്‌. കനാല്‍ ഭിത്തിയുടെ കോണ്‍ക്രീറ്റ്‌ നിര്‍മാണത്തില്‍ നടന്ന അഴിമതി കാരണം കനാല്‍ ചോര്‍ച്ച വ്യാപകമാണ്‌ .ചോര്‍ച്ച മുഴുവനായിി പരിഹരിച്ചാണ്‌ ഡിസംബര്‍ മാസത്തോടെ കനാല്‍ വഴി വെള്ളം ഒഴുക്കുക.

Ads by Google
Advertisement
Saturday 28 Jul 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW