Friday, November 16, 2018 Last Updated 20 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.20 AM

അറസ്‌റ്റില്‍ നിന്നും തടിയൂരാന്‍ പീഡിയാട്രീഷ്യന്‌ പോലീസ്‌ ഒത്താശ ചെയ്‌തെന്ന്‌

തലശ്ശേരി: ജോലിക്കിടെ സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയ ഡോക്‌ടര്‍ക്കെതിരെ അറസ്‌റ്റ് ഉള്‍പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ കരുതിക്കൂട്ടി വൈകിപ്പിക്കുന്ന പോലിസ്‌ നടപടിക്കെതിരെ ഇരയായ നഴ്‌സ് മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കും. തലശ്ശേരി ജൂബിലി റോഡിലെ റോയല്‍ മലബാര്‍ ആശുപത്രിയിലെ പീഡിയാട്രിഷ്യന്‍ ഡോ.എം.കെ.സന്തോഷിനെതിരെയാണ്‌ ഇതേ ആശുപത്രിയിലെ നഴ്‌സിംഗ്‌ സ്‌റ്റാഫില്‍പെട്ട ഭതൃമതിയായ യുവതി പരാതിപ്പെടുന്നത്‌.ദുരുദ്ദേശത്തോ ടെ ദേഹത്ത്‌ സ്‌പര്‍ശിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്‌തുവെന്ന നഴ്‌സിന്റെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ്‌ ചേര്‍ത്ത്‌ ഡോക്‌ടര്‍ക്കെതിരെ കഴിഞ്ഞ ദിവസം തലശ്ശേരി പോലീസ്‌ കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ 11ന്‌ രാത്രി ഒമ്പതിനായിരുന്നു പരാതിക്കാധാരമായ പെരുമാറ്റം ഡോക്‌ടറില്‍ നിന്ന്‌ നേരിടേണ്ടി വന്നതെന്നാണ്‌ എഫ്‌.ഐ. ആറിലെ വിവരം.എന്നാല്‍ 25 ബുധനാഴ്‌ചയാണ്‌ ക്രൈം നമ്പര്‍ 7 14/18 രേഖപ്പെടുത്തി കേസെടുത്തത്‌. കുറ്റാരോപിതന്‍ സമൂഹത്തിലും ഡോക്‌ടര്‍മാരുടെ സംഘടനയിലും സ്വാധീനമുള്ള സമ്പന്നനാണെന്ന തിരിച്ചറിവില്‍ പരാതി ഒത്തു തീരുന്നെങ്കില്‍ തീര്‍ന്നോട്ടെ എന്ന കാഴ്‌ചപ്പാടിലാണത്രെ കേസെടുക്കാന്‍ വൈകിയതെന്നും ആരോപിക്കപ്പെട്ടിരുന്നു. ഒടുവില്‍ കേസെടുത്തുവെങ്കിലും അറസ്‌റ്റ് തുടങ്ങിയ നടപടികളിലേക്ക്‌ നീങ്ങാനും നിയമപാലകര്‍ അറച്ചു നില്‍കുന്നതാണ്‌ പരാതിക്കാരിയെ പ്രകോപിക്കുന്നത്‌. പോലിസ്‌ കേസെടുത്തതില്‍ പിന്നിട്‌ ഒരു ദിവസംആശുപത്രിയില്‍ നിന്നും വിട്ടു നിന്ന ഡോക്‌ടര്‍ പിന്നീട്‌ പതിവ്‌ പോലെ പ്രത്യക്ഷപ്പെട്ടിരുന്നു. ഒപ്പം ഡോക്‌ടര്‍ക്ക്‌ ജാമ്യം കിട്ടിയെന്ന പ്രചാരണവും ചില കേന്ദ്രങ്ങളിലൂടെ അഴിച്ചുവിട്ടു.കേസ്‌ രേഖകള്‍ കോടതിയിലെത്തും മുന്‍പെ ജാമ്യം ലഭിച്ചുവെന്ന പ്രചാരണം അടിസ്‌ഥാന രഹിതമാണെന്ന്‌ പോലീസ്‌ പറയുന്നു.354 വകുപ്പിലുള്ള കേസില്‍ കോടതിക്ക്‌ മാത്രമെ ജാമ്യം അനുവദിക്കാനാവൂ. പരാതിക്കാരിയെ വിളിച്ചു വരുത്തി മജിസ്‌ട്രേട്ട്‌ കോടതി മൊഴിയെടുക്കണമെന്ന്‌ 354 വകുപ്പില്‍ പുതിയ വ്യവസ്‌ഥയുമുണ്ട്‌. അറസ്‌റ്റില്‍ നിന്നും തടിയൂരാന്‍ പീഡിയാട്രീഷ്യന്‍ സ്വീകരിക്കുന്ന കുറുക്ക്‌ വഴികള്‍ ഇയാര്‍ക്ക്‌ തന്നെ കൂടുതല്‍ കുരുക്കാവുമെന്ന്‌ നിയമ വ്യത്തങ്ങള്‍ പറയുന്നു. നല്‍കിയ പരാതി നൂറ്‌ ശതമാനവും സത്യസന്ധമായതിനാല്‍ പിന്മാറുന്ന പ്രശ്‌നമില്ലെന്നാണ്‌ ഇപ്പോള്‍ ജോലി ഉപേക്ഷിച്ച്‌ വീട്ടില്‍ കഴിയുന്ന നഴ്‌സിന്റെ നിലപാടെന്ന്‌ ബന്ധപ്പെട്ട അഭിഭാഷകനും സൂചിപ്പിച്ചു.

Ads by Google
Advertisement
Saturday 28 Jul 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW