Friday, September 14, 2018 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.20 AM

കുമ്പസാരം നിരോധിക്കണമെന്ന റിപ്പോര്‍ട്ട്‌: ക്രൈസ്‌തവീകയുടെ മേലുള്ള കടന്നുകയറ്റമെന്ന്‌ കത്തോലിക്ക കോണ്‍ഗ്രസ്‌

തലശേരി: കുമ്പസാര രഹസ്യത്തിന്റെ പേരില്‍ ഓര്‍ത്തോഡോക്‌സ് സഭയില്‍ സംഭവിച്ചെന്നു പറയുന്ന ഒറ്റപ്പെട്ട സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ ഭാഗത്തു നിന്നും കുമ്പസാരം നിരോധിക്കണം എന്ന തരത്തില്‍ വന്നിട്ടുള്ള റിപ്പോര്‍ട്ട്‌ ക്രൈസ്‌തവ വിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്ന്‌ കത്തോലിക്ക കോണ്‍ഗ്രസ്‌. ശരീരത്തില്‍ ഏതെങ്കിലും ഒരവയവത്തിന്‌ കേടു സംഭവിച്ചാല്‍ തല തന്നെ വെട്ടി കളയണം എന്ന കാടന്‍ സംസ്‌ക്കാരം നിലനിര്‍ത്തണം എന്ന രീതിയില്‍ വളരെ നിരുത്തരവാദിത്വപരമായ ജല്‌പന്നമാണ്‌ വനിതാ കമ്മീഷനില്‍ നിന്നും ഉയര്‍ന്നിട്ടുള്ളത്‌. അവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടായിരത്തിലധികം വര്‍ഷങ്ങളായി കോടിക്കണക്കിന്‌ ക്രൈസ്‌തവ വിശ്വാസികളുടെ ആത്മീയവും മാനസികവുമായ പരിവര്‍ത്തനത്തിനുതകുന്ന കൂമ്പസാരം എന്ന പരിപാവനമായ കൂദാശയെ അവഹേളിക്കുവാനും പൊതു സമൂഹത്തിന്റെ മുമ്പില്‍ ഇകഴ്‌ത്തിക്കാണിക്കാനുമുള്ള ഗൂഢമായ ശ്രമങ്ങളുടെ ഭാഗമായാണ്‌ ഇത്തരം റിപ്പോര്‍ട്ട്‌ വനിതാ കമ്മീഷന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ളത്‌. വിശ്വാസ സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ച്‌ അതു വായി ബന്ധപ്പെട്ട മതതത്വങ്ങളെക്കുറിച്ച്‌ പഠിക്കാതെയും മതാചാര്യന്മാരുടെ ഭാഗങ്ങള്‍ കേള്‍ക്കാതെയും രാജ്യത്തിന്റെ ഉത്തരവാദിത്വപ്പെട്ട സ്‌ഥാനത്തിരിക്കുന്നവര്‍ സ്‌ഥാനമഹിമ മറന്ന്‌ ഇത്തരം നിരുത്തരവാദിത്വപ്പെട്ട പ്രസ്‌താവനകളില്‍ നിന്നും പിന്‍മാറണമെന്ന്‌ കത്തോലിക്കാ കോണ്‍ഗ്രസ്‌ തലശേരി അതിരുപതഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ദേവസ്യ കൊങ്ങോല അധ്യക്ഷത വഹിച്ചു. ഡയറക്‌ടര്‍ ഫാ.മാത്യൂ ആശാരിപ്പറമ്പില്‍, അഡ്വ.ടോണി ജോസഫ്‌, ജോണി തോമസ്‌ വടക്കേക്കര, ചാക്കോച്ചന്‍ കാരാമയില്‍ ,ബെന്നി പുതിയാപുറം പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 28 Jul 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW