Friday, September 14, 2018 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.20 AM

ലോറിസമരം: ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

കണ്ണൂര്‍: ഒരാഴ്‌ചയിലേറെയായി തുടരുന്ന ലോറിസമരം മൂലം പച്ചക്കറികള്‍ക്കും മറ്റ്‌ അവശ്യസാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരിക്കുന്നത്‌ ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന്‌ കേരള ഹോട്ടല്‍ റസേ്‌റ്റാറന്റ്‌ അസോസിയേഷന്‍. അന്യസംസ്‌ഥാനങ്ങളില്‍ നിന്നും പച്ചക്കറികളൊന്നും വരാത്തതിനാല്‍ കേരള വിപണിയില്‍ പച്ചക്കറികളുടേയും മുട്ട അടക്കമുള്ള മറ്റ്‌ ഉല്‍പ്പന്നങ്ങളുടെയും വില കുതിച്ചുയരുകയാണ്‌. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലയ്‌ക്ക് കനത്ത തിരിച്ചടിയാണ്‌ അവശ്യസാധനങ്ങളുടെ വിലക്കയറ്റം. ലോറി സമരം പിന്‍വലിക്കുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന്‌ പ്രസിഡന്റ്‌ മൊയ്‌തീന്‍കുട്ടിഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ഹോട്ടല്‍ റസേ്‌റ്റാറന്റ്‌ അസോസിയേഷന്‍ സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. ജയപാല്‍, ട്രഷറര്‍ കെ. പി. ബാലകൃഷ്‌ണ പൊതുവാള്‍, വര്‍ക്കിംഗ്‌ പ്രസിഡന്റുമാരായ ജി. കെ. പ്രകാശ്‌, പ്രസാദ്‌ ആനന്ദഭവന്‍, വിവിധ സംസ്‌ഥാനഭാരവാഹികള്‍, ജില്ലാഭാരവാഹികള്‍ സംസാരിച്ചു.

Ads by Google
Advertisement
Saturday 28 Jul 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW