Friday, September 14, 2018 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.20 AM

പന്ന്യന്നൂര്‍ ഗവ. ഐ. ടി. ഐ ഉദ്‌ഘാടനം നാളെ മന്ത്രി നിര്‍വ്വഹിക്കും

തലശ്ശേരി: പന്ന്യന്നൂര്‍ ഗവ. ഐ. ടി. ഐ ഉദ്‌ഘാടനം നാളെ വൈകിട്ട്‌ നാലു മണിക്ക്‌
താഴെ ചമ്പാട്‌ മന്ത്രി ടി. പി രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്ുമെയന്ന്‌
സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനതത്തില്‍ അറിയിച്ചു. പാനൂര്‍
ബ്ലോക്ക്‌ പഞ്ചായത്ത്‌ കോംമ്പൗണ്ടിന്‌ പരിസരത്തുള്ള താല്‍ക്കാലിക
കെട്ടിടത്തിലാണ്‌ ഐ. ടി. ഐ പ്രവര്‍ത്തിക്കുക. നിലവില്‍ ജനങ്ങളുടെ സഹായമായി 42 ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ട്‌. പന്ന്യന്നൂരിലെ ഒയപ്രക്കുന്ന്‌
മേഖലയില്‍ ഒരേക്കര്‍ 86 സെന്റ്‌ സ്‌ഥലം ഒരു കോടി ഇരുപത്‌ ലക്ഷം രൂപക്ക്‌
കരാരായിരിക്കുകയാണ്‌. ഇതില്‍ 40 ലക്ഷം രൂപ അഡ്വാന്‍സായി സ്‌ഥലം ഉടമക്ക്‌
നല്‍കിയതായി പന്ന്യന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ. ശൈലജയും ജനറല്‍
കണ്‍വീനര്‍ ഇ. വിജയന്‍മാസ്‌റ്ററും പറഞ്ഞു. പ്രസ്‌തുത സ്‌ഥലം സര്‍ക്കാറിന്‌
കൈമാറിയ ഉടന്‍ ഐ. ടി. ഐയുടെ കെട്ടിയ സമുച്ചയം സര്‍ക്കാര്‍
നിര്‍മ്മിക്കും. നിലവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കെട്ടിയത്തില്‍
എല്ലാല്‍ ഭൗതിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. ഉദ്‌ഘാടന ചടങ്ങില്‍ അഡ്വ.
എ. എന്‍ ഷംസീര്‍ എം. എല്‍. എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ സി.
കെ രമേശന്‍, പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി റംലടീച്ചര്‍, പാനൂര്‍
ബ്ലോക്ക്‌ പഞ്ചായത്ത്‌ ആക്‌ടിംഗ്‌ പ്രസിഡണ്ട്‌ ഷിമി കെ, ബ്ലോക്ക്‌ പഞ്ചായത്ത്‌
പ്രസിഡണ്ട്‌ എ. കെ രാജീവന്‍ തുടങ്ങി വിവിധ കക്ഷിനേതാക്കള്‍ ചടങ്ങില്‍
സംബന്ധിക്കും. കെ. ഇ മോഹനന്‍ മാസ്‌റ്റര്‍, പ്രിന്‍സിപ്പള്‍ ടി. മനോജ്‌
കുമാര്‍, സെക്രട്ടറി വി. പി ജയപ്രകാശ്‌ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍
പങ്കെടുത്തു.തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ബ്ലഡ്‌ ബാങ്കില്‍ പുതുതായി സജ്‌ജീകരിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ നൂക്ലിക്‌ ആസിഡ്‌ ടെസ്‌റ്റിംഗ്‌ ലാബിന്റെ ഉദ്‌ഘാടനം ഇന്ന്‌ രാവിലെ 10ന്‌ മന്ത്രി കെ. കെ ശൈലജ മലബാര്‍ കാന്‍സര്‍സെന്റര്‍ സെമിനാര്‍ ഹാളില്‍ നിര്‍വ്വഹിക്കുമെന്ന്‌ ഡോ.
സംഗീത കെ. നായനാരും ഡോ. മോഹന്‍ദോസും സമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. എ. എി ഷംസീര്‍ എം. എല്‍ അധ്യക്ഷത വഹിക്കും. രക്‌തദാതാക്കളില്‍ എച്ച്‌. ഐ. വി തുടങ്ങി മറ്റു രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള അത്യാധുനിക സംവിധാനമാണ്‌ നൂക്ലിക്‌ ആസിഡ്‌ ടെസ്‌റ്റ്. ഈ സംവിധാനം ബ്ലഡ്‌ ബാങ്കില്‍ ലഭ്യമാക്കുന്ന രക്‌ത ബാഗുകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ സി. കെ രമേശന്‍, കെ. ഇ ഗംഗാധരന്‍, ഡോ. നാരായണ നായിക്‌, എം. സി പവിത്രന്‍ സംസാരിക്കും. ഡോ. സതീശന്‍ ബാല സുബ്രഹ്‌മണ്യന്‍ സ്വാഗതവും ഡോ.സംഗീത കെ നായനാര്‍ നന്ദിയും പറയും. പത്ര സമ്മേളനത്തില്‍ സി. എസ്‌. പത്മകുമാര്‍, പി സബീഷ്‌ പങ്കെടുത്തു.

Ads by Google
Advertisement
Saturday 28 Jul 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW