Wednesday, November 21, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.20 AM

ഇരിട്ടി - പേരാവൂര്‍ റോഡ്‌: ഓടകള്‍ മണ്ണു നീക്കി വൃത്തിയാക്കി

ഇരിട്ടി: ഇരിട്ടി - പേരാവൂര്‍ റോഡില്‍ വിളക്കോട്‌ ടൗണിലും ടൗണിനോടു ചേര്‍ന്ന മേഖലകളിലും ഓടകളില്‍ മണ്ണ്‌ നിറഞ്ഞത്‌ മൂലം റോഡില്‍ വെള്ളക്കെട്ട്‌ രൂപപ്പെടുന്നത്‌ തടയുന്നതിനായി ജെ സി ബി ഉപയോഗിച്ച്‌ മണ്ണും ചെളിയും നീക്കി വൃത്തിയാക്കി. മുഴക്കുന്ന്‌ പഞ്ചായത്തും പൊതുമരാമത്ത്‌ വകുപ്പും ചേര്‍ന്നാണ്‌ ഓടകള്‍ വൃത്തിയാക്കിയത്‌. സ്വകാര്യ വ്യക്‌തികളാണ്‌ മേഖലയിലെ പല ഓടകളും നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായി മണ്ണിട്ട്‌ മുടിയത്‌. ഓടകള്‍ മാലിന്യങ്ങളും മണ്ണും നിറഞ്ഞതു മൂലം മഴവെള്ളം ഒലിച്ചുപോകാന്‍ ഇടമില്ലാതെ റോഡിലും ടൗണിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്‌ രൂപപ്പെടുന്നത്‌ നിത്യസംഭവമാണ്‌. ചെളിവെള്ളം റോഡിലേ ലേക്കൊലിച്ചിറങ്ങികാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരു പോലെ ദുരിതത്തിലാക്കുകയുംറോഡ്‌ പൊട്ടിപ്പൊളിഞ്ഞ്‌ തകരുകയും ചെയ്ുന്നതയ്‌ യാത്രാദുരിതം വര്‍ദ്ദിച്ചതോടെയാണ്‌ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനവുമായി മുന്നോട്ട്‌ വന്നത്‌.
ഇന്നലെ നടന്ന ഓട ശുചീകരണ പ്രവര്‍ത്തിക്ക്‌ മുഴക്കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു ജോസഫ്‌, സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി അദ്ധ്യക്ഷന്‍ കെ .വി . റഷീദ്‌, അംഗങ്ങളായ കെ. ഉമേശന്‍ , സുരേന്ദ്രന്‍ തച്ചോളി, കെ.കെ. സജീവന്‍, വിവിധ നേതാക്കളായ ഒ.സി.സലാം, പി. ജാഫര്‍, റസാക്ക്‌, പി.വി. വത്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 28 Jul 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW