Friday, September 14, 2018 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.20 AM

ഓണാഘോഷം: മദ്യക്കടത്ത്‌ തടയാന്‍ പോലീസ്‌ പരിശോധന ശക്‌തമാക്കി

ഇരിട്ടി: ഓണം-ബക്രീദ്‌ ആഘോഷങ്ങളുടെ മറവില്‍ കര്‍ണാടകത്തില്‍ നിന്ന്‌ കേരളത്തിലേക്ക്‌ മദ്യവും ലഹരിവസ്‌തുക്കളും സ്‌ഫോടക വസ്‌തുക്കളും കടത്തുന്നത്‌ തടയാന്‍ കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയിലും ഇരിട്ടി സബ്ബ്‌ ഡിവിഷനുകളിലെ മറ്റ്‌ പ്രദേശങ്ങളിലും പോലീസ്‌ 24 മണിക്കൂറും നിരീക്ഷണവും പരിശോധനയും ശക്‌തമാക്കി.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ മാക്കൂട്ടം ചുരം റോഡ്‌ വഴി ബസ്സുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക്‌ യാത്രാ നിരോധനമുള്ളതിനാല്‍ ഇത്തരം വാഹനങ്ങള്‍ കടന്നു വരുന്ന കൊട്ടിയൂര്‍, നിടും പൊയില്‍, പാല്‍ച്ചുരം വയനാട്‌ ജില്ലാ അതിര്‍ത്തിയിലും പോലിസ്‌ പരിശോധന ശക്‌തമാക്കും. ഇതോടൊപ്പം രാപകല്‍ കര്‍ശന വാഹന പരിശോധനയും നടത്തും. ബസ്സുകളും ചരക്കുവാഹനങ്ങളും ഉള്‍പ്പെടെ അതിര്‍ത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കും
വിദേശമദ്യം, നിരോധിത പാന്‍ ഉത്‌പന്നങ്ങള്‍ എന്നിവ യഥേഷ്‌ടം കര്‍ണാടകത്തില്‍ നിന്ന്‌ മാക്കൂട്ടം ചുരംറോഡ്‌ വഴി കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക്‌ കടത്തിക്കൊണ്ടു വരുന്നുണ്ടെന്ന രഹസ്യ വിവിരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പോലീസ്‌ പരിശോധന ശക്‌തമാക്കിയത്‌.
കഴിഞ്ഞ ദിവസം കൂട്ടുപുഴയിലും പേരാവൂരുമായി രണ്ട്‌ പേരെ കഞ്ചാവുമായി എക്‌സൈസ്‌ സംഘംപിടികൂടിയിരുന്നു. കൂടാതെ സ്‌ഫോടകവസ്‌തുക്കളും പച്ചക്കറി വാഹനത്തിലും മറ്റുമായി കേരളത്തിലേക്ക്‌ വ്യാപകമായി എത്തുന്നുണ്ട്‌ .
കര്‍ണ്ണാടകയിലെഹുന്‍സൂരില്‍നിന്നും മൈസൂരുവില്‍ നിന്നുമാണ്‌ സ്‌ഫോടകവസ്‌തുക്കള്‍ കടത്തിക്കൊണ്ടു വരുന്നത്‌. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കുവേണ്ടിയാണ്‌ സ്‌ഫോടകവസ്‌തുക്കള്‍ കടത്തുന്നതെന്നാണ്‌ അറിയുന്നത്‌. ഈ സ്‌ഫോടകവസ്‌തുക്കള്‍ ഉപയോഗിച്‌ വന്‍തോതില്‍ ബോംബുനിര്‍മ്മാണം ഉള്‍പ്പെടെ നടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രദേശത്തെ ക്വാറികള്‍ പോലിസ്‌ നിരീക്ഷണത്തിലാക്കും ബോംബ്‌ നിര്‍മ്മാണം പിടിക്കപ്പെട്ട മേഖലകളും പ്രദേശങ്ങളിലും ബോംബ്‌ സ്‌ക്വാഡിന്റെ സഹായത്തോടെ പോലീസ്‌ റെയ്‌ഡ് നടത്തും. ഇരിട്ടി ഡിവൈ.എസ്‌.പി. പ്രജീഷ്‌ തോട്ടത്തില്‍, സി.ഐ. രാജീവന്‍ വലിയവളപ്പില്‍ എസ്‌.ഐ പി.എം സുനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ കൂട്ടുപുഴ അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്‌. ചരക്ക്‌-സേവന നികുതി നിലവില്‍വന്നതോടെ കിളിയന്തറയിലെ വില്‍പ്പന നികുതി ചെക്‌പോസ്‌റ്റില്‍ കാര്യമായ പരിശോധനകളൊന്നും നടക്കാത്തതാണ്‌. സ്വകാര്യ വാഹനങ്ങളിലും ടൂറിസ്‌റ്റ് വാഹനങ്ങളിലും വന്‍തോതില്‍ മദ്യവും പാന്‍ ഉത്‌പന്നങ്ങളും കടത്തുന്നതിന്‌ പലര്‍ക്കും സഹായകമാവുന്നതെന്നഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പോലീസ്‌ പരിശോധനയും നിരീക്ഷണവും ശക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 28 Jul 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW