Friday, September 14, 2018 Last Updated 28 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.57 AM

ഹെഡ്‌ലോഡ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

uploads/news/2018/07/236594/2.jpg

കൊല്ലം: വ്യാപകമാകുന്ന യന്ത്രവല്‍ക്കരണവും കോടതി ഇടപെടലുകളും ചുമട്ടുതൊഴിലാളികളെ പട്ടിണിയിലേക്കു നയിക്കുകയാണെന്നും യന്ത്രവല്‍ക്കരണം മൂലം തൊഴില്‍ നഷ്‌ടപ്പെടുന്ന മുഴുവന്‍ തൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ഹെഡ്‌ലോഡ്‌ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍(എ.ഐ.ടി.യു.സി) സംസ്‌ഥാന പ്രസിഡന്റ്‌ കെ.എസ്‌. ഇന്ദുശേഖരന്‍നായര്‍ ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ചുമട്ടുതൊഴിലാളികളെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക, അണ്‍ അറ്റാച്ച്‌ഡ് വിഭാഗം തൊഴലാളികള്‍ക്ക്‌ 5000 രൂപയും സ്‌കാറ്റേഡ്‌ വിഭാഗം തൊഴിലാളികള്‍ക്ക്‌ 3000 രൂപയും മിനിമം പെന്‍ഷന്‍ അനുവദിക്കുക, ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ജില്ലാ ഹെഡ്‌ലോഡ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍(എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ നടന്ന ക്ഷേമബോര്‍ഡ്‌ ഓഫീസ്‌ മാര്‍ച്ചും ധര്‍ണയും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ്‌ ബി. രാജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി. രാമകൃഷ്‌ണപിള്ള, നേതാക്കളായ എം. സുരേന്ദ്രന്‍, ഇടമണ്‍ ഗോപി, ബി. മോഹന്‍ദാസ്‌, സി.ജി. ഗോപുകൃഷ്‌ണന്‍, കെ. ഭാര്‍ഗവന്‍, എന്‍. രവീന്ദ്രന്‍, ജോബോയ്‌ പെരേര, കെ. വാസുദേവന്‍, ദിനേശ്‌ബാബു, മൈലംകുളം ദിലീപ്‌, കാവുവിള പ്രശാന്ത്‌, കുണ്ടറ ഓമനക്കുട്ടന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. ബോട്ട്‌ജട്ടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന്‌ പ്രഫ. പുത്തൂര്‍ സുകുമാരന്‍, ജറോണ്‍, റിയാസ്‌, യോഹന്നാന്‍ ജോര്‍ജ്‌, നൗഷാദ്‌ കരിക്കോട്‌, വിനായകന്‍, രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Friday 27 Jul 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW