Wednesday, November 14, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.57 AM

ദേശീയപാത കുളമായി; യാത്രക്കാര്‍ക്ക്‌ ദുരിതം

uploads/news/2018/07/236593/1.jpg

ശാസ്‌താംകോട്ട: ഭരണിക്കാവ്‌-വണ്ടിപ്പെരിയാര്‍ ദേശീയപാതയിലെ കുഴികള്‍ യാത്രക്കാര്‍ക്കു ദുരിതം വിതയ്‌ക്കുന്നു. ഭരണിക്കാവ്‌ മുതല്‍ ഏഴാംമൈല്‍ വരെയുള്ള റോഡിലെ കുഴികളാണ്‌ അപകടഭീഷണിയിയര്‍ത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്‌. ഭരണിക്കാവ്‌ ജംഗ്‌ഷന്‌ സമീപം മണയ്‌ക്കാട്ടുമുക്കില്‍ വന്‍ കുഴി രൂപപ്പെട്ടു. ഒരടിയോളം താഴ്‌ചയുള്ള ഈ കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ്‌ അപകടം സംഭവിച്ചത്‌.
മുന്‍പും ഈ സ്‌ഥലത്ത്‌ എപ്പോഴും ഇത്തരം കുഴികള്‍ രൂപപ്പെടാറുണ്ട്‌. വലിയ കുഴികളായി മാറുമ്പോള്‍ പൊതുമരാമത്ത്‌ വകുപ്പ്‌ താല്‍ക്കാലികമായി എന്തെങ്കിലും ചെയ്‌തു കുഴികള്‍ അടയ്‌ക്കാറാണ്‌ പതിവ്‌. ദേശീയപാതയായി മാറിയതോടെ പൊതുമരാമത്ത്‌ ഉദ്യോഗസ്‌ഥരും ശ്രദ്ധിക്കാതായതോടെയാണു വാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തിലായത്‌.
സിനിമാപറമ്പ്‌ ജംഗ്‌ഷന്‍ മുതല്‍ ഏഴാംമൈല്‍ ജംഗ്‌ഷന്‍ വരെയുള്ള മേഖലയില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടു കഴിഞ്ഞു. പോരുവഴി പഞ്ചായത്തിലെ നരിച്ചിറ കുടിവെള്ള പദ്ധതിയിലെ പൈപ്പ്‌ മാറ്റുന്ന ജോലി നടന്നിരുന്നു. ഈ സമയം ഗാര്‍ഹിക കണക്ഷന്‍ എടുത്ത വീട്ടുകാര്‍ റോഡ്‌ മുറിച്ച്‌ പൈപ്പ്‌ മാറ്റുന്ന ജോലികള്‍ നടത്തിയ കുഴികളാണ്‌ ഇപ്പോള്‍ വലിയ കുഴികളായി മാറിയത്‌. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങള്‍ വീതികൂട്ടിയെങ്കിലും ടാറിങ്‌ നടപടികള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. രാത്രികാലങ്ങളില്‍ നിരവധി അപകടങ്ങളാണ്‌ ഈ മേഖലയിലും ഉണ്ടാകുന്നത്‌. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായി.

Ads by Google
Advertisement
Friday 27 Jul 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW