Monday, November 19, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.56 AM

കാണിക്കവഞ്ചി മോഷ്‌ടിച്ച ദമ്പതികളെ കസ്‌റ്റഡിയില്‍ വാങ്ങി

കൊട്ടാരക്കര: മുത്തുമാരിയമ്മന്‍ കോവിലിലെ കാണിക്കവഞ്ചി മോഷ്‌ടിച്ച ദമ്പതികളെ
കൊട്ടാരക്കര പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി. മാവേലിക്കര പേരൂര്‍ വടക്കേക്കര മുള്ളാട്ടുതാഴെ വീട്ടില്‍ അജയകുമാര്‍ (22), ഭാര്യ ശ്രീലക്ഷ്‌മി (19) എന്നിവരെയാണ്‌ ഇന്നലെ കൊട്ടാര പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങിയത്‌.
കഴിഞ്ഞ മാസം 24-നാണ്‌ മുത്തുമാരിയമ്മന്‍ കോവിലിലെ വഞ്ചി ഉള്‍പ്പെടെ ഇവര്‍ മോഷ്‌ടിച്ചത്‌. സി.സി.ടിവി ദൃശ്യത്തിന്റെ സഹായത്താല്‍ പോലീസ്‌ അന്വേഷണം നടത്തുന്നതിനിടെയാണു കഴിഞ്ഞ ദിവസം ചങ്ങനാശേരി പോലീസിന്റെ പിടിയിലായത്‌. വാടകക്കെടുത്ത എര്‍ട്ടിക കാറില്‍ കറങ്ങിനടന്ന്‌ ആരാധനാലയങ്ങളില്‍ നിന്നു കാണിക്കവഞ്ചി മോഷ്‌ടിക്കുകയാണ്‌ ഇവരുടെ രീതി.
കൊട്ടാരക്കര മുത്തുമാരിയമ്മന്‍ കോവിലിലെ കാണിക്കവഞ്ചിയില്‍ ഉദ്ദേശം രണ്ടായിരം രൂപ മോഷണം പോയതായാണ്‌ ക്ഷേത്ര ഭരണസമിതി നല്‍കിയ പരാതിയില്‍ പറയുന്നത്‌. എന്നാല്‍ ഇതില്‍ നിന്നും ഇരുന്നൂറു രൂപ മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്നാണ്‌ പോലീസിനോട്‌ പറഞ്ഞത്‌.
ദമ്പതികളോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും കൂടെയുണ്ടായിരുന്നതായി സി.സി.ടിവി ദൃശ്യത്തില്‍ ഉണ്ടായിരുന്നു. ഒരു പള്ളിയില്‍ മോഷണശ്രമം നടത്തിയതായും തെളിഞ്ഞിട്ടുണ്ട്‌.
പ്രതികളെ സംഭവസ്‌ഥലങ്ങളില്‍ എത്തിച്ച്‌ തെളിവെടുപ്പു നടത്തി.

Ads by Google
Advertisement
Friday 27 Jul 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW