Sunday, November 18, 2018 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.56 AM

കൈയേറിയവരെ ഒഴിപ്പിക്കാനുള്ള നടപടി; താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനം

പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത്‌ ആര്യങ്കാവ്‌ മേഖലയില്‍ അനധികൃതമായി കൈയേറിയവരെ ഒഴിപ്പിക്കാനുള്ള നടപടി താല്‍കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ പുനലൂര്‍ താലൂക്ക്‌ ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കഴിഞ്ഞദിവസം ഉദ്യോഗസ്‌ഥരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കല്‍ ആര്യങ്കാവ്‌ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രാഷ്‌ട്രീയക്കാരും നാട്ടുകാരും കച്ചവടക്കാരും ചേര്‍ന്നു തടഞ്ഞിരുന്നു.
ദേശീയപാതയിലെ കൊല്ലം മുതല്‍ കോട്ടവാസല്‍ വരെയുളള പാതയോരം കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാതെ ആര്യങ്കാവിലുള്ളവരെ മാത്രം കുടിയൊഴുപ്പിക്കാനുള്ള നീക്കത്തില്‍ ശക്‌തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇതിനെ തുടര്‍ന്നാണ്‌ വ്യാഴാഴ്‌ച പുനലൂര്‍ തഹസില്‍ദാര്‍ ജയന്‍ എം. ചെറിയാന്റെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച നടത്തിയത്‌.
വീണ്ടും സര്‍വേ നടത്തി ജനപ്രതിനിധികളെയും കൈയേറ്റക്കാരെ കൂടി ബോധ്യപ്പെടുത്തി പ്രദേശത്തെ റോഡിന്റെ വശം അടയാളപ്പെടുത്താന്‍ തീരുമാനിച്ചു. ദേശീയപാത മേഖല ഉദ്യോഗസംഘത്തെകൂടാതെ ഉന്നത ഉദാ്യേഗസ്‌ഥസംഘത്തെ കൂടി പരിശോധന സംഘത്തില്‍ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
പുനലൂര്‍ തഹസില്‍ദാര്‍ ജയന്‍.എം.ചെറിയാന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ദേശീയപാത അസി.എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ നിഷ, തെന്മല എസ്‌.ഐ. വി.എസ്‌.പ്രവീണ്‍കുമാര്‍ തോമസ്‌ മൈക്കിള്‍, സി.അജയപ്രസാദ്‌, സണ്ണി ജോസഫ്‌, മാമ്പഴത്തറ സലീം, വിശ്വനാഥന്‍, പാലയ്‌ക്കല്‍ വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശിയ പാതയോരത്തെ ഒറ്റക്കല്‍ മുതല്‍ കോട്ടവാസല്‍ വരെയുളള അനധികൃത കൈയേറ്റങ്ങളാണ്‌ ഒഴിപ്പിക്കുന്നതെന്ന്‌ അസി.എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായാണ്‌ ആര്യങ്കാവിലെയും നടപടി. തെന്മല ജംഗ്‌ഷനില്‍ റോഡിലേക്ക്‌ ഇറക്കി സ്‌ഥാപിച്ച 12 കടകള്‍ കഴിഞ്ഞ മാസം പൊളിച്ചുനീക്കിയിരുന്നു.
ആര്യങ്കാവില്‍ നിന്ന്‌ കഴുതുരുട്ടി വരെയുളള ഭാഗത്ത്‌ അനധികൃതമായി കൈയേറി സ്‌ഥാപിച്ച 10 കടകളുടെ ഉടമകള്‍ക്ക്‌ രണ്ടാംഘട്ടമെന്ന നിലയില്‍ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കുകയും ഒഴിയേണ്ട ഭാഗം അളന്നുതിട്ടപ്പെടുത്തുകയും ചെയ്‌തിരുന്നു.
എന്നിട്ടും മാറാത്തവരെ ഒഴിപ്പിക്കാനാണ്‌ സംഘം എത്തിയത്‌.

Ads by Google
Advertisement
Friday 27 Jul 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW