Friday, September 14, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.56 AM

മനക്കരുത്തിന്‌ മുന്നില്‍ വൈകല്യം തോറ്റു; ഹയര്‍ സെക്കന്‍ഡറിയും നേടാന്‍ ഗോഡ്‌ലി

uploads/news/2018/07/236587/3.jpg

മൂവാറ്റുപുഴ: മസിലുകള്‍ക്കുള്ള ബലക്ഷയം മൂലം സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ ഊരമന കായനാട്‌ ഇരപ്പില്‍ ഗോഡ്‌ലി (20). എന്നാല്‍, മാതാപിതാക്കളുടെ പിന്തുണയോടെ ഈ വിദ്യാര്‍ഥി ഹയര്‍ സെക്കന്‍ഡറി പഠനത്തിന്‌ ഈസ്‌റ്റ് മാറാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുകയാണ്‌. രാവിലേയും വൈകുന്നേരവും പിതാവാണ്‌ സ്വന്തം വാഹനത്തില്‍ ഗോഡ്‌ലിയെ സ്‌കൂളില്‍ എത്തിക്കുകയും തിരികെ കൊണ്ടുവരുകയും ചെയ്യുന്നത്‌.
ഒമ്പതുവര്‍ഷമായി ഗോഡ്‌ലി രോഗബാധിതനാണ്‌. 80 ശതമാനത്തിലേറെ ശാരീരിക വൈകല്യമാണ്‌. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ല.
വീട്ടിലെന്ന പോലെ സ്‌കൂളില്‍ സഹപാഠികളും അധ്യാപകരും നല്‍കുന്ന പിന്തുണയും സഹായവുമാണ്‌ ഗോഡ്‌ലിയെ മുന്നോട്ടു നയിക്കുന്നത്‌.
സ്‌കൂള്‍ പഠനം വാഗമണ്‍ ഗവ. ഹൈസ്‌കൂളിലായിരുന്നു. പിതാവിന്റെ തൊഴില്‍ സൗകര്യാര്‍ഥം ഇവിടെ താമസിച്ചു പഠിച്ചെങ്കിലും പല വര്‍ഷങ്ങളിലും ശാരീരിക അസ്വസ്‌ഥതകള്‍ മൂലം പഠനം മുടങ്ങി. തന്റെ വീട്ടില്‍ നിന്നും ആറ്‌ കിലോമീറ്റര്‍ ദൂരമുണ്ട്‌ ഇപ്പോള്‍ പഠിക്കുന്ന സ്‌കൂളിലേക്ക്‌. ദിവസവും മകനുമായി പോയിവരുക മാതാപിതാക്കള്‍ക്ക്‌ സന്തോഷമാണെങ്കിലും തങ്ങളുടെ തൊഴിലിന്‌ തടസമാകുമെന്നതാണ്‌ ഇവരെ വേദനിപ്പിക്കുന്നത്‌.
പഠനാവശ്യത്തിനായി ഒരു ഇലക്‌ട്രിക്‌ വീല്‍ചെയര്‍ വേണമെന്നാണ്‌ ഈ വിദ്യാര്‍ഥിയുടെ ആഗ്രഹം. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്നോട്ടുവരണമെന്നാണ്‌ സഹപാഠികളുടെ അടക്കം ആവശ്യം. 09400180373

Ads by Google
Advertisement
Friday 27 Jul 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW