Sunday, November 18, 2018 Last Updated 18 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.56 AM

അഭിമന്യുവിന്റെ പേരില്‍ എറണാകുളത്ത്‌ ലൈബ്രറി നിര്‍മിക്കാന്‍ ഒരുങ്ങുന്നു

uploads/news/2018/07/236586/2.jpg

മുളന്തുരുത്തി: അക്ഷരങ്ങളെ, കവിതകളാക്കി സ്‌നേഹിക്കുകയും വായനയിലൂടെ ലഭിക്കുന്ന അറിവ്‌ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുകയും ചെയ്‌തിരുന്ന
മഹാരാജാസ്‌ കോളജിലെ എസ്‌.എഫ്‌.ഐ. വിദ്യാര്‍ഥി അഭിമന്യുവിന്റെ പേരില്‍ എറണാകുളത്ത്‌ ലൈബ്രറി നിര്‍മിക്കാന്‍ ഗ്രന്ഥശാല അധികൃതര്‍ നീക്കം ആരംഭിച്ചു. ഇത്‌ സംബന്ധിച്ച്‌ സി.പി.എം. ജില്ലാ സെക്രട്ടറി
സി.എന്‍. മോഹനനുമായി കണയന്നൂര്‍ ഗ്രന്ഥശാല താലൂക്ക്‌ ഭാരവാഹികള്‍ ഞായറാഴ്‌ച പ്രഥമ ചര്‍ച്ച നടത്തുമെന്നാണു വിവരം. അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയില്‍ ഗ്രന്ഥശാല തുറക്കാനുള്ള തയാറെടുപ്പ്‌ നടക്കുകയും. അതിനാവശ്യമായ പുസ്‌തകങ്ങള്‍ ശേഖരിച്ച്‌ വരികയുമാണ്‌. അതേസമയം
എറണാകുളത്ത്‌ അഭിമന്യുവിനുവേണ്ടി ഒരു ഗ്രന്ഥശാല ആരംഭിക്കുന്നത്‌ ഏറ്റവും ഉചിതമായിരിക്കുമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണു കണയന്നൂര്‍ താലൂക്ക്‌ ലൈബ്രറി ഭാരവാഹികള്‍ ഇതേക്കുറിച്ച്‌ വിശദമായി ആലോചിച്ചത്‌. നിലവില്‍ സ്‌ഥലമോ
കെട്ടിടമോ ഇല്ലാത്തതാണു പദ്ധതിക്ക്‌ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്‌. കൊച്ചി നഗരത്തില്‍ ഗ്രന്ഥശാല തുടങ്ങുന്നതിനുവേണ്ടി സ്‌ഥലം വാങ്ങി കെട്ടിടം നിര്‍മിക്കുന്നതിനു ഭീമമായ തുക വേണം. ഇതു കണ്ടെത്തുക എന്നുള്ളതാണ്‌ അധികൃതര്‍ നേരിടുന്ന വെല്ലുവിളി. സി.പി.എം. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുമായി വിശദമായ ചര്‍ച്ചയ്‌ക്കുശേഷം മാത്രമാകും ഇതേക്കുറിച്ചുള്ള അറിയിപ്പ്‌ പുറത്തു വരികയുള്ളൂവെന്നാണു വിവരം. അഭിമന്യുവിന്റെ ഓര്‍മ്മയ്‌ക്കുവേണ്ടി മാത്രമല്ല വരുംതലമുറയ്‌ക്ക് അറിവിന്റെ ലോകത്തേക്കുള്ള യാത്ര കൂടിയാവും അഭിമന്യുവിന്റെ പേരില്‍ എറണാകുളത്ത്‌ ഉയരുന്ന ലൈബ്രറി. ഇത്‌ യാഥാര്‍ഥ്യമാകണമെങ്കില്‍ നിരവധി കടമ്പകള്‍ ഉണ്ടെങ്കിലും അഭിമന്യുവിനെ സ്‌നേഹിക്കുന്നവര്‍ ഒരുമിച്ചാല്‍ കൊച്ചി നഗരത്തില്‍ ലൈബ്രറി ഉയരുമെന്നാണു പദ്ധതിക്കുവേണ്ടി പ്രയത്നിക്കുന്നവര്‍ കരുതുന്നത്‌.

Ads by Google
Advertisement
Friday 27 Jul 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW