Friday, September 14, 2018 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.55 AM

ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം: പ്രക്ഷോഭത്തിന്‌ സനാതന സംരക്ഷണസമിതി

കൊച്ചി: ശബരിമലയില്‍ വനിതകള്‍ പ്രവേശിക്കുന്നതു തടയുമെന്നു വിവിധ ഹൈന്ദവ സംഘടനകളുടെ കൂട്ടായ്‌മയായ സനാതന സംരക്ഷണ സമിതി. ശബരിമല ക്ഷേത്രം നൂറ്റാണ്ടുകളുടെ ചരിത്രവും പുണ്യവും ഉള്‍ക്കൊള്ളുന്നതാണ്‌.
പത്തു വയസിനും 50 വയസിനും ഇടയ്‌ക്ക് പ്രായമുള്ള സ്‌ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു തടയുന്നത്‌ 41 ദിവസത്തെ വ്രതം അനുഷ്‌ഠിക്കുന്നവര്‍ക്ക്‌ മാത്രമേ ക്ഷേത്രദര്‍ശനം നടത്താന്‍ സാധിക്കൂ എന്നുള്ളതിനാലാണ്‌.
കാലാകാലങ്ങളായി ക്ഷേത്രത്തില്‍ നിലനിന്നുപോരുന്ന ആചാരം കൂടിയാണിത്‌. എന്നാല്‍ സ്‌ത്രീ സംരക്ഷണത്തിന്റെ മുഖംമൂടിയിട്ടു വിശ്വാസികളെ ആക്രമിക്കാനുള്ള ശ്രമമാണു ഇപ്പോള്‍ നടക്കുന്നതെന്നും സമിതി നേതാക്കള്‍ ആരോപിച്ചു.
31 ന്‌ പന്തളം കൊട്ടാരത്തില്‍ സനാതന സംരക്ഷണ സമിതിയുടെ യോഗം ചേര്‍ന്നു പ്രതിഷേധ പരിപാടികള്‍ ചര്‍ച്ച ചെയ്യും. ജെല്ലിക്കെട്ട്‌ മാതൃകയില്‍ പ്രക്ഷോഭം നടത്താനാണു ആലോചിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍, ശിവാനന്ദ ഗിരി സ്വാമി, ഡോ. എ. ഹരിനാരായണന്‍, സുമേശ്‌ കുമാര്‍, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 27 Jul 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW