Sunday, March 24, 2019 Last Updated 17 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.15 AM

ക്വാറി തുറക്കാന്‍ അനുമതി: നാട്ടുകാര്‍ ആശങ്കയില്‍

uploads/news/2018/07/236480/2.jpg

പട്ടാമ്പി: കുലുക്കല്ലൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡ്‌ വണ്ടുംതറയില്‍ വീണ്ടും ക്വാറി തുറക്കാന്‍ പഞ്ചായത്ത്‌ അനുമതി നല്‍കിയത്‌ ചര്‍ച്ചയാവുന്നു. കഴിഞ്ഞ 18ന്‌ ചേര്‍ന്ന പഞ്ചായത്ത്‌ ഭരണസമിതി യോഗം ക്വാറിക്ക്‌ തുടര്‍ പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചതില്‍ പരിസരവാസികള്‍ക്ക്‌ ആശങ്കയുണ്ട്‌. മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുളള ക്വാറിക്ക്‌ ഒരു വര്‍ഷം മുമ്പ്‌ നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ്‌ പഞ്ചായത്ത്‌ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയത്‌. അന്ന്‌ നിരവധി വീടുകളെ ക്വാറിയുടെ പ്രവര്‍ത്തനം ബാധിച്ചതിനെ തുടര്‍ന്നാണ്‌ പ്രവര്‍ത്തനം നിര്‍ത്തിയത്‌.
പാറപൊട്ടിക്കുമ്പോള്‍ വാര്‍പ്പ്‌ വീടുകള്‍ കുലുങ്ങുകയും, ചുമരുകളും ജനാലകളും വിണ്ടു കീറുകയും, കല്ലുകള്‍ തെറിച്ചുവീണ്‌ ഗ്ലാസ്‌ വാതിലുകളും, പതിച്ച ഓടുകളും മറ്റും പൊട്ടുകയും ചെയ്യുന്നതായി പരാതി ഉണ്ടായിരുന്നു.
കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ക്വാറിക്ക്‌ അനുകൂലമാണെന്നാണ്‌ നാട്ടുകാരുടെ ആരോപണം. 25 ഓളം വീടുകള്‍ക്കും പളളിക്കും മറ്റും അപകട ഭീഷണി ഉണ്ടായിട്ടും പ്രതിഷേധിക്കാന്‍ മറ്റാരും മുന്നോട്ട്‌ വന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത്‌ ഭരണസമിതിയുടെ തീരുമാനം ഏകകണ്‌ഠമായിരുന്നില്ലെന്നും, കോണ്‍ഗ്രസിലെ മൂന്ന്‌ അംഗങ്ങള്‍ വിയോജന കുറിപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ നൂറുദ്ദീന്‍ പറഞ്ഞു.

Ads by Google
Advertisement
Friday 27 Jul 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW