Friday, September 14, 2018 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.14 AM

ബി.ജെ.പി നേതാവിനെതിരെ മഹിളാമോര്‍ച്ചയുടെ പരാതി

uploads/news/2018/07/236476/2.jpg

കൂത്തുപറമ്പ്‌: പാനൂരിലെ ബി.ജെ.പി നേതാവിനെതിരെ മഹിളാമോര്‍ച്ചയുടെ പരാതി പ്രളയം. നടപടിയെടുക്കാതെ നേതൃത്വം. പാനൂരിലെ പ്രമുഖ ബി ജെ പി
നേതാവ്‌ സ്‌ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്‌തതിന്‌ പരാതി.
നല്‍കിയിട്ടും കണ്ണൂര്‍ ജില്ലാ കമ്മറ്റി നടപടിയെടുക്കുന്നില്ലെന്ന്‌ ആക്ഷേപമാണ്‌ ഉയരുന്നത്‌. ഈ നേതാവിനെതിരെ മുന്‍പ്‌ താന്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ നിന്നും പരാതി ഉയരുകയും പ്രതിഷേധത്തെ തുടര്‍ന്ന്‌ അവധിയില്‍ പോകുകയുമായിരുന്നു. കെ.എസ്‌.ടി.എ.നേതാവായ ബന്ധുവിന്റെ സംരക്ഷണ
ഉള്ളതിനാല്‍ സി.പി.എം ഇടപ്പെടലും ഇതുവരെ ഉണ്ടായില്ല.ആര്‍.എസ്‌.എസ്‌ നേതൃത്വം ഇടപ്പെട്ട്‌ ഇയാളെ ചുമതലയില്‍ നിന്നും മാറ്റണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.എന്നിട്ടും ഈ നേതാവിനെ സംരക്ഷിക്കാനാണ്‌ ജില്ലാ പ്രസിഡണ്ട്‌ അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്ന്‌ മഹിളാ മോര്‍ച്ച നേതാക്കള്‍ പറയുന്നു. ഇനിയും ഇയാളെ ചുമതലയില്‍ തുടരാന്‍ അനുവദിക്കുകയാണെങ്കില്‍
പത്ര സമ്മേളനം വിളിച്ച്‌ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന്‌ പേര്‌ പുറത്തു പറയാന്‍
ആഗ്രഹിക്കാത്ത മഹിളാ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

Ads by Google
Advertisement
Friday 27 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW