Friday, September 14, 2018 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.14 AM

യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിചാര്‍ജ്‌

uploads/news/2018/07/236475/1.jpg

കണ്ണൂര്‍: ശാമപ്രസാദ്‌ വധത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, അഭിമന്യു വധക്കേസ്‌ പ്രതികള്‍ക്ക്‌ യു.എ.പി.എ ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ യുവമോര്‍ച്ച ഐ.ജി ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലിസ്‌ സ്‌ഥാപിച്ച ബാരിക്കേഡ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ സംഘര്‍ഷമുണ്ടായത്‌. ഡിവൈഎസ്‌പി പി.പി. സദാനന്ദന്‍, സി.ഐ. രത്‌നകുമാര്‍, ടൗണ്‍ എസ്‌.ഐ ശ്രീജിത്‌ കോടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ മാര്‍ച്ച്‌ തടഞ്ഞത്‌. പ്രകോപിതരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ്‌ ലാത്തിച്ചാര്‍ജ്‌ജ് നടത്തി. പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കാനുള്ള ശ്രമം പോലീസ്‌ വാഹനത്തില്‍ കയറാതെ പ്രതിരോധിച്ചപ്പോള്‍ വീണ്ടും സംഘര്‍ഷമുണ്ടായി. മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്ാനെയത്തിയ യുവമോര്‍ച്ച സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ബിജു എളക്കുഴി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ മര്‍ദ്ദനമേറ്റു. സംഘര്‍ഷത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരായ സി സി രതീഷ്‌, പ്രജീഷ്‌ എളയാവൂര്‍, ദീപു, അജേഷ്‌ എന്നിവര്‍ക്ക്‌ പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്‌റ്റ് ചെയ്‌ത് ടൗണ്‍ സേ്‌റ്റഷനിലേക്ക്‌ മാറ്റിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ടൗണ്‍ പോലീസ്‌ സ്‌റ്റേഷനിലും ഉന്തുംതള്ളുമുണ്ടായി. അമ്പതോളം പ്രവര്‍ത്തകരാണ്‌ ഇന്ന്‌ മാര്‍ച്ചില്‍ പങ്കെടുത്തത്‌. തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. ജനനേന്ദ്രിയത്തില്‍ പോലീസ്‌ ചവിട്ടിയതായും പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ച്ച്‌ നടത്തിയത്‌. മാര്‍ച്ച്‌ യുവമോര്‍ച്ച സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ബിജു എളക്കുഴി ഉദ്‌ഘാടനം ചെയ്‌തു. അജേഷ്‌ നടുവനാട്‌ അധ്യക്ഷത വഹിച്ചു. അരുണ്‍.കെ.പി, ടി.സി.രാജേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 27 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW