Wednesday, November 14, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.13 AM

അഭിമന്യു വധം: കൊലയ്‌ക്കുശേഷം മുഹമ്മദ്‌ റിഫ എത്തിയത്‌ കണ്ണൂരില്‍

കണ്ണൂര്‍: അഭിമന്യു വധക്കേസില്‍ ഇന്നലെ അറസ്‌റ്റിലായ ക്യാമ്പസ്‌് ഫ്രണ്ടിന്റെ സംസ്‌ഥാന സെക്രട്ടറി പി എം മുഹമ്മദ്‌ റിഫ കൊലയ്‌ക്കുശേഷം നേരെ എത്തിയത്‌. കണ്ണൂരില്‍. കണ്ണൂരില്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ പിന്‍തുടര്‍ന്ന്‌ അന്വേഷണസംഘം നിരവധി തവണ കണ്ണൂരിലെത്തിയിരുന്നു. തുടര്‍ന്നാണ്‌ കര്‍ണാടകയിലെ രഹസ്യകേന്ദ്രത്തിലേക്ക്‌ കടന്നത്‌. നേരത്തേ കണ്ണൂരിലെ പരിസ്‌ഥിതി-വികസനവിഷയങ്ങളിലെ സമരമുഖങ്ങളില്‍ ഇയാള്‍ സജീവമായിരുന്നു.
റിഫയെ ഒളിവില്‍ പോകാന്‍ സഹായിച്ചത്‌ തലശേരിയിലെ പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ ഷാനവാസാണ്‌. ഇയാളെയും അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. കണ്ണൂര്‍ കൂത്തു പറമ്പ്‌ സ്വദേശിയാണെങ്കിലും മുഹമ്മദ്‌ റിഫക്ക്‌ക് നാട്ടുകാരുമായി കൂടുതല്‍ അടുപ്പമുണ്ടായിരുന്നില്ല. അതേ സമയം ജില്ലയില്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ അടക്കമുള്ള കായികപരിപാടികള്‍ സംഘടിപ്പിച്ച്‌ യുവാക്കളെ പോപ്പുലര്‍ഫ്രണ്ടിനോട്‌ അടുപ്പിക്കുന്നതില്‍ നേതൃപതമായ പങ്ക്‌ വഹിച്ചിരുന്നു.

Ads by Google
Advertisement
Friday 27 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW