Friday, September 14, 2018 Last Updated 11 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.13 AM

വ്യാജ ചാരായ മൊത്ത വിതരണക്കാരന്‍ പിടിയില്‍

ശ്രീകണ്‌ഠപുരം: വ്യാജ ചാരായ മൊത്ത വിതരണക്കാരന്‍ പിടിയില്‍. പയ്യാവൂര്‍ പഞ്ചായത്തിലെ ആദിവാസി കോളണി കേന്ദ്രികരിച്ച്‌ വര്‍ഷങ്ങളായി അരീക്കമല , വഞ്ചിയം ഭാഗങ്ങളില്‍ ചാരായം വാറ്റി മൊത്ത വിതരണം നടത്തി വന്ന കേളപ്പന്‍ എന്ന സുകുമാരന്‍(46 )ആണ്‌ പിടിയിലായത്‌. ഇയാള്‍ ചാരായം കടത്തുന്നുണ്ടന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ രാത്രി 12 മണിക്ക്‌ ശ്രീകണ്‌ഠപുരം എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.പി. ജനാര്‍ദ്ദനനും പാര്‍ട്ടിയും ചേര്‍ന്ന്‌ വഞ്ചിയത്ത്‌ വച്ച്‌ 10 ലിറ്റര്‍ ചാരായത്തോടു കുടിയാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഇയാളില്‍ നിന്നും മദ്യം വാങ്ങി ചില്ലറ വില്‌പന നടത്തുന്നവരെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ്‌ എക്‌സൈസ്‌ സംഘം. അന്വേഷണ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ പി.ആര്‍ സജീവ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ എം.വി.അഷറഫ്‌, പി. ഷിബു, അബ്‌ദുള്‍ ലത്തീഫ്‌, കേശവന്‍ എന്നിവരാണുള്ളത്‌. പ്രതിയെ തളിപറമ്പ്‌ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 27 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW