Tuesday, November 13, 2018 Last Updated 28 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.13 AM

ബാങ്ക്‌ സ്‌ഥലം വാങ്ങിയതില്‍ വന്‍ അഴിമതി: പയ്യാവൂര്‍ കോണ്‍ഗ്രസ്‌ കമ്മിറ്റി

പയ്യാവൂര്‍: പയ്യാവൂര്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ കാഞ്ഞിരക്കൊല്ലിയില്‍ മൂന്നര ഏക്കറോളം സ്‌ഥലം വാങ്ങിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം. പയ്യാവൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയാണ്‌ ആരോപണവുമായി രംഗത്തു വന്നത്‌. കാട്ടുമൃഗങ്ങളുടെ ശല്യം മൂലവും മറ്റും കര്‍ഷകര്‍ മലയോരത്തെ ഭൂമി കിട്ടുന്ന വിലയ്‌ക്ക് വിറ്റൊഴിക്കുന്ന സാഹചര്യത്തില്‍ ന്യായവിലയേക്കാള്‍ ഇരുപത്‌ ഇരട്ടിയോളം അധിക വില നല്‍കിയാണ്‌ ബാങ്ക്‌ കാഞ്ഞിരക്കൊല്ലി മലമുകളില്‍ സ്‌ഥലം വാങ്ങിയത്‌. ഈ ഇടപാടില്‍ ബാങ്ക്‌ ഭരണ സമിതിയും സി.പി.എമ്മും ചില ഉന്നത നേതാക്കളും വന്‍ തുക കമ്മീഷനായി കൈപ്പറ്റിയിട്ടുണ്ടെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു. ഉന്നതതല അന്വേഷണം നടത്തണമെന്നും അവര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ ജോയി പുന്നശേരിമലയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ സി.പി. ജോസ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡെയ്‌സി ചിറ്റുപറമ്പില്‍, ടി.പി. അഷ്‌റഫ്‌, ജേക്കബ്ബ്‌ പനന്താനം, ബേബി മുല്ലക്കരി, ജെയിംസ്‌ തുരുത്തേല്‍, ബിനോയ്‌ ആലുങ്കതടത്തില്‍, കുര്യാക്കോവസ്‌ തെരുവത്ത്‌ സംസാരിച്ചു.

Ads by Google
Advertisement
Friday 27 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW