Friday, September 14, 2018 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.13 AM

അകാരണമായി ട്രിപ്പു മുടക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടി ശക്‌തമാക്കി ഇരിട്ടി പോലിസ്‌

ഇരിട്ടി: വിദ്യാര്‍ത്ഥികളും ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പെടെ പെരുവഴിയിലാക്കി ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ അകാരണമായി ട്രിപ്പുമുടക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടി ശക്‌തമാക്കി ഇരിട്ടി പോലിസ്‌
ഇരിട്ടി മേഖലകളിലെ നിരവധി പ്രദേശങ്ങളിലെ ഉള്‍നാടുകളില്‍ ഉള്‍പ്പെടെ സര്‍വ്വീസു നടത്തുന്ന ചില സ്വകാര്യ ബസ്സുകളാണ്‌ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ്‌ അകാരണമായി സര്‍വ്വീസ്‌ മുടക്കുന്നത്‌.
തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്‌ ഭാഗങ്ങളിലേക്കും ഇരിട്ടിക്കു സമീപമുള്ള ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യ ബസ്സുകളാണ്‌ ഇരിട്ടിയിലെത്തിയ ശേഷം ഉള്‍നാടുകളിലേക്കു പോകാതെ നിരന്തരം സര്‍വ്വീസ്‌ മുടക്കുന്നത്‌. വ്യാപക പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്‌ യാത്രക്കാരെ പെരുവഴിയിലാക്കി ട്രിപ്പുമുടക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഇരിട്ടി പോലിസ്‌ രംഗത്തെത്തിയത്‌.
അകാരണ ട്രിപ്പുമുടക്കം കാരണം ഒരു ബസ്സു മാത്രം സര്‍വീസ്‌ നടത്തുന്ന ഉള്‍നാടന്‍ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ്‌ ഏറെ ദുരിതമനുഭവിക്കുന്നത്‌ ബസ്സുകള്‍ ട്രിപു മുടക്കുന്നതിനാല്‍ വന്‍ തുക ഓട്ടോറിക്ഷയുള്‍പ്പെടെ ടാക്‌സി വാഹനങ്ങള്‍ക്ക്‌ വന്‍തുക നല്‍കിയാണ്‌ ഇരിട്ടിയിലെത്തുന്നത്‌.
രാത്രികാലങ്ങളില്‍ സ്വകാര്യ സ്‌ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്ുയന്നവരും തങ്ങളുടെ നാട്ടിലേക്കുള്ള രാത്രികാല ബസ്സുകളുടെ ട്രിപ്പുമുടക്കം കാരണം ദുരിതമനുഭവിക്കുകയാണ്‌. റോഡു തകര്‍ച്ചയുടെയും കളക്ഷന്‍ വരുമാനക്കുറവും പറഞ്ഞാണ്‌ മിക്കവരും സര്‍വ്വീസ്‌ വെട്ടിച്ചുരുക്കുന്നതെന്നാണ്‌ പറയുന്നത്‌.
എന്നാല്‍ സ്വകാര്യ ബസ്സുകളുടെ ട്രിപ്പുമുടക്കവും ജനങ്ങളുടെ യാത്രാദുരിതവും വര്‍ദ്ദിച്ചതോടെയാണ്‌ പോലിസ്‌ നടപടിക്കിറങ്ങിയത്‌. സമയക്രമം പാലിക്കുന്നതിനും ട്രിപ്പുമുടക്കം തടയുന്നതിനും ഇരിട്ടി, കീഴ്‌പ്പള്ളി, കൂട്ടുപുഴ, ആറളം ഭാഗങ്ങളില്‍ സര്‍വ്വീസ്‌ നടത്തുന്ന ബസ്സുകള്‍ ഇരിട്ടി പോലീസ്‌ സ്‌റ്റേഷനിലും മറ്റ്‌ ഭാഗങ്ങളിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന ബസ്സുകള്‍ ഇരിട്ടി പുതിയ ബസ്‌ സ്‌റ്റാന്റിലെ പോലിസ്‌ എയ്‌ഡ്‌ പോസ്‌റ്റിലെ രജിസ്‌റ്ററിലും ദിവസേന ഒപ്പിടുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
ഈ നിബന്ധന പാലിക്കാത്തവര്‍ക്കും നിരന്തരം ട്രിപ്പുമുടക്കുന്ന ബസ്സുടമകള്‍ക്കെതിരെ പിഴയുള്‍പ്പെടെ ചുമത്തിയാണ്‌ അവശ്യ സര്‍വ്വീസ്‌ നിയമപ്രകാരം പോലീസ്‌ നിയമനടപടി ശക്‌തമാക്കിയത്‌.
പോലിസ്‌ നിര്‍ദ്ദേശം പാലിക്കാതെ തുടര്‍ച്ചയായി ട്രിപ്പുമുടക്കിയ ഇരുപതോളം ബസ്സുകള്‍ക്കെതിരെ ഇതിനകം പോലിസ്‌ നടപടിയെടുത്തിട്ടുണ്ട്‌. വരും ദിവസങ്ങളിലും നടപടി ശക്‌തമാക്കുമെന്ന്‌ ഇരിട്ടി പോലിസ്‌ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ പി.എം സുനില്‍കുമാര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 27 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW