Thursday, July 18, 2019 Last Updated 55 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.04 AM

കാലവര്‍ഷം: വടകരയില്‍കെ.എസ്‌.ഇ.ബിക്ക്‌ ഒരു കോടിയുടെ നഷ്‌ടം

uploads/news/2018/07/236269/2.jpg

വടകര: കനത്ത മഴയിലും കാറ്റിലും കെ.എസ്‌.ഇ.ബിക്ക്‌ വടകരയില്‍ ഒരു കോടിയുടെ നഷ്‌ടം. മരം കടപുഴകി വീണാണ്‌ കൂടുതല്‍ നാശനഷ്‌ടം. നിരവധി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നിട്ടുണ്ട്‌. പലഭാഗത്തും വൈദ്യുതി മുടങ്ങി. വടകര സര്‍ക്കിളില്‍ 1.06 കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്‌. 1451 പോസ്‌റ്റുകള്‍ തകര്‍ന്ന്‌് 58.04 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. 14 ട്രാന്‍സ്‌ഫോര്‍മറുകള്‍ തകര്‍ന്ന്‌ 40 ലക്ഷം രൂപയാണ്‌ നഷ്‌ടം. 61.13 കിലോമീറ്റര്‍ കണ്ടക്‌ടറുകളാണ്‌ നശിച്ചത്‌. 30.56 ലക്ഷം രൂപയുടെ നഷ്‌ടം.
വടകര ഡിവിഷന്‌ കീഴില്‍ വടകര സൗത്ത്‌, നോര്‍ത്ത്‌, ആയഞ്ചേരി, കൊയിലാണ്ടി സൗത്ത്‌,നോര്‍ത്ത്‌ എന്നിവിടങ്ങളിലും നാദാപുരം ഡിവിഷന്‌ കീഴിലെ നടുവണ്ണൂര്‍, ചക്കിട്ടപാറ, തൊട്ടില്‍പ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിലുമാണ്‌ കൂടുതല്‍ നാശം.
ജില്ലയിലാകെ കെ.എസ്‌.ഇ.ബിക്ക്‌ 3.13 കോടി രൂപയുടെ നഷ്‌ടമുണ്ടായി. രാമനാട്ടുകര മുതല്‍ പുതുപ്പാടി വരെ വരുന്ന കോഴിക്കോട്‌ സര്‍ക്കിളില്‍ 2.16 കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്‌. 39 സെക്ഷനുകളിലായി മരം മുറിഞ്ഞ്‌ വീണ്‌ 162 ഹൈ ടെന്‍ഷന്‍ പോസ്‌റ്റുകളും 1482 ലോ ടെന്‍ഷന്‍ പോസ്‌റ്റുകളും നശിച്ചു. ബാലുശേരി, താമരശേരി സെക്ഷനുകളില്‍ എട്ട്‌ ട്രാന്‍സ്‌ഫോര്‍മറുകളാണ്‌ തകര്‍ന്നത്‌. ഹൈടെന്‍ഷന്‍ കണ്ടക്‌ടര്‍ 197 എണ്ണവും ലോ ടെന്‍ഷന്‍ കണ്ടക്‌ടര്‍ 5256 എണ്ണവും പൊട്ടിവീണു. ബാലുശേരി, താമരശേരി, പുതുപ്പാടി, തിരുവമ്പാടി, കോടഞ്ചേരി, പൂവമ്പായി, കുന്നമംഗലം, മാവൂര്‍, കട്ടാങ്ങല്‍, കൊടുവള്ളി എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ നാശമുണ്ടായത്‌.

Ads by Google
Advertisement
Thursday 26 Jul 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW