Friday, November 16, 2018 Last Updated 10 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.04 AM

ആവാസവ്യവസ്‌ഥയ്‌ക്ക് അനുകൂലമായ ചികിത്സാരീതി വേണം: കുമ്മനം രാജശേഖരന്‍

uploads/news/2018/07/236268/1.jpg

മുക്കം: കേരളത്തിലെ വായുവിനും മണ്ണിനും ആവാസ വ്യവസ്‌ഥയ്‌ക്കും അനുകൂലമായ ചികിത്സാരീതി ഉയര്‍ന്നു വരണെമെന്നും ആരോഗ്യ രംഗത്ത്‌ ആയുര്‍വേദത്തിന്റെ പങ്ക്‌ നിസ്‌തുലമാണെന്നും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
മണാശ്ശേരി കെ.എം.സി.ടി ആയുര്‍വേദ കോളേജിലെ ബിരുദദാനച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നും കാടും കുളവും പുഴയും നീര്‍ത്തടങ്ങളും സസ്യമൃഗാദികളും ഉള്‍പ്പെടുന്ന പ്രകൃതിയെ ചിലര്‍ നിഷ്‌കരുണം ചൂഷണം ചെയ്‌തതിന്റെ ഫലമാണ്‌ നാമിന്ന്‌ കാണുന്ന വ്യത്യസ്‌തങ്ങളായ രോഗങ്ങളെന്നും അതിനെ ശാശ്വതമായി പ്രതിരോധിക്കാന്‍ ആയുര്‍വേദത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദത്തെ ജനങ്ങളുടെ ഇടയിലേക്ക്‌ കൊണ്ടുവന്ന്‌ ജനപ്രിയമാക്കാന്‍ കഴിയണമെന്നും മിസോറാമിലെ ജനങ്ങള്‍ക്ക്‌ വരെ കേരളത്തിലെ ആയുര്‍വേദ ചികിത്സയെക്കുറിച്ച്‌ നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എം.സി.ടി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ എട്ടാമത്തെ ബിരുദദാന ചടങ്ങില്‍ കെ.എം.സി.ടി ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ.കെ.മൊയ്‌തു അധ്യക്ഷത വഹിച്ചു.
45 ഡോക്‌ടര്‍മാര്‍ക്ക്‌ ഗവര്‍ണര്‍ ബിരുദം നല്‍കി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എസ്‌.ജി ചാന്ദ്‌നി പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. എന്‍.ഐ.ടി ഡയറക്‌ടര്‍ ശിവാജി ചക്രവര്‍ത്തി, കേരളാ യൂണിവേഴ്‌സിസിറ്റി ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സ്‌ ഡീന്‍ ഡോ.എ.കെ മനോജ്‌ കുമാര്‍, ഡോ.പി.എം വാര്യര്‍, ഡോ.കെ.എം നവാസ്‌, ഡോ.ഐഷ നസ്‌റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 26 Jul 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW