Wednesday, January 23, 2019 Last Updated 24 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.02 AM

യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; ആറുപേര്‍ക്കു പരുക്കേറ്റു

കോഴിക്കോട്‌: മഹാരാജാസ്‌ കോളജിലെ എസ്‌.എഫ്‌.ഐ നേതാവ്‌ അഭിമന്യുവിന്റെ കൊലപാതകത്തില്‍ എന്‍.ഐ.എ അന്വേഷണം ഏര്‍പ്പെടുത്തുക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യുവമോര്‍ച്ച നടത്തിയ സിറ്റി പോലീസ്‌ കമ്മിഷണര്‍ ഓഫീസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം.പോലീസ്‌ ലാത്തിച്ചാര്‍ജില്‍ ആറ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു.
പോലീസ്‌ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബാരിക്കേഡ്‌ സ്‌ഥാപിച്ചു സമരക്കാരെ തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ അക്രമാസക്‌തരായി. തുടര്‍ന്നു ജലപീരങ്കി ഉപയോഗിച്ചെങ്കിലും സമരക്കാര്‍ പിരിഞ്ഞു പോയില്ല.റോഡിലിരുന്ന്‌ മുദ്രാവാക്യം വിളിച്ചു.
സംസ്‌ഥാന പ്രസിഡന്റ്‌ കെ പി പ്രകാശ്‌ ബാബു ഉദ്‌ഘാടനം ചെയ്‌ത ശേഷം പ്രവര്‍ത്തകര്‍ വീണ്ടും പോലീസ്‌ ബാരിക്കേട്‌ തകര്‍ക്കാന്‍ ശ്രമിച്ചു.
ഇതോടെ പോലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തി. പരുക്കേറ്റ ആറുപേരെ പോലീസ്‌ വാഹനത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. സംസ്‌ഥാന സമിതി അംഗം എം.സി റിനീഷ്‌, ജില്ലാ ഭാരവാഹികളായ അനീഷ്‌, രഞ്‌ജിത്ത്‌, ഗോകുല്‍, ഇ.ഷാലു, കെ.ധനേഷ്‌ എന്നിവര്‍ക്കാണു പരുക്കേറ്റത്‌.ജില്ലാ പ്രസിഡന്റ്‌ ഷാലു അധ്യക്ഷത വഹിച്ചു.
ജില്ലാ ജന. സെക്രട്ടറി ടി.ഹരീഷ്‌, എം.ബബീഷ്‌, പി അഖില്‍, മനു പ്രസാദ്‌, സനൂപ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 26 Jul 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW