Wednesday, November 14, 2018 Last Updated 50 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.02 AM

ഫാസിസ്‌റ്റ് കാലത്തെ ആക്‌റ്റിവിസം; മുഴുദിവസ പരിപാടി ഇന്ന്‌

കോഴിക്കോട്‌: ഫാസിസ്‌റ്റ് കാലത്തെ ആക്‌റ്റിവിസം എന്ന പേരില്‍ ഇന്നു ടൗണ്‍ഹാളില്‍ മുഴുദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി നടക്കുമെന്നു കവി സച്ചിദാനന്ദന്‍, ടി.ടി ശ്രീകുമാര്‍, സിവിക്‌ ചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന നോവല്‍ പിന്‍വലിപ്പിക്കാന്‍ മാത്രം ഫാസിസ്‌റ്റ് സമ്മര്‍ദത്തിലാണ്‌ കേരളം എന്നതിനാലാണ്‌ മഹാശ്വേതാ ദേവിയുടെ രണ്ടാം ചരമ ദിനത്തില്‍ ഈ പരിപാടി ഒരുക്കുന്നത്‌.ഇന്ത്യയെ മതരാഷ്‌ട്രമാക്കാനാണു സംഘപരിവാര്‍ ശ്രമം. ഭ്രാന്തിളകിയ ആള്‍ക്കൂട്ടം സാംസ്‌കാരിക ജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങിയിരിക്കുന്നു. നവോഥാനത്തിന്റെ പിന്‍തുടര്‍ച്ചയായ ഇടതുപക്ഷത്തിന്റെ മൗനമാണ്‌ വര്‍ഗീയതയേയും ഫാസിസത്തേയും വളര്‍ത്തുന്നതെന്നു സച്ചിദാനന്ദന്‍ പറഞ്ഞു.
രാവിലെ 9.30 നു കൂടംകുളം സമര നായകന്‍ പി.ഉദയകുമാര്‍ ഉദ്‌ഘാടനം ചെയ്ുയം. പ്രഫ. എം.ജി.എസ്‌ നാരായണന്‍ അധ്യക്ഷത വഹിക്കും. വ്യവസ്‌ഥയും വിമോചനവും എന്ന വിഷയത്തെ കുറിച്ച്‌ ഇടതു ചിന്തകരായ സച്ചിദാനന്ദന്‍, കെ.വേണു, കെ.ഇ.എന്‍, ടി.ടി ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. ഫാസിസത്തിന്റെ ഇരകള്‍ക്ക്‌ എന്തുകൊണ്ട്‌ ഒരുമിച്ചു ചെറുക്കാന്‍ കഴിയുന്നില്ല എന്ന വിഷയത്തില്‍ കെ.അജിത, വി. ടി ബല്‍റാം, ബിനോയ്‌ വിശ്വം, ഖദീജ മുംതസ്‌, കെ.ടി കുഞ്ഞിക്കണ്ണന്‍, ഹമീദ്‌ ചേന്ദമംഗലൂര്‍, കെ.കെ കൊച്ച്‌, സിവിക്‌ ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ജോയ്‌ മാത്യു, മാമുക്കോയ, വി ടി മുരളി എന്നിവരും സംബന്ധിക്കും.
വൈകീട്ട്‌ ഫാസിസ്‌റ്റ് വിരുദ്ധ കവിയരങ്ങും നടക്കും. മൂന്നു പുസ്‌തകങ്ങളുടെ പ്രകാശനവും ഉണ്ടാവും. റെഡ്‌ യങ്ങ്‌സ് വെള്ളിമാടുകുന്നിന്റെ വാട്‌സാപ്പ്‌ ഗ്രൂപ്പാണു സംഘാടകര്‍. ഏവര്‍ക്കും പങ്കെടുക്കാം. പത്രസമ്മേളനത്തില്‍ പി.കെ ഗണേശന്‍, ബൈജു മേരിക്കുന്ന്‌ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Thursday 26 Jul 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW