Saturday, September 15, 2018 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.02 AM

നഗരസഭാ ചെയര്‍മാനെ ബസ്‌ കയറ്റി അപായപെടുത്താന്‍ ശ്രമിച്ച സംഭവം; 2 പേര്‍ക്കെതിരെ കേസ്‌

മുക്കം: മുക്കം ബസ്‌ സ്‌റ്റാന്റില്‍ നഗരസഭ ചെയര്‍മാനെ ബസ്‌ കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 2 പേര്‍ക്കെതിരെ മുക്കം പോലീസ്‌ കേസെടുത്തു. ബസ്‌ ഡ്രൈവര്‍ കൊടിയത്തൂര്‍ പുളക്കതൊടി ഷിഹാബ്‌ അലി (27), കണ്ടക്‌ടര്‍ കാരശ്ശേരി മേലേപുറായി മുഹമ്മദ്‌ അഷ്‌റഫ്‌ (29) എന്നിവര്‍ക്കെതിരെയാണ്‌ 118 ആം വകുപ്പ്‌ പ്രകാരം കേസെടുത്തത്‌.
സംഭവത്തില്‍ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്‌. ചൊവ്വാഴ്‌ച വൈകുന്നേരമാണ്‌ നഗരസഭാ ചെയര്‍മാനെ മുക്കം ബസ്‌റ്റാന്റില്‍ ബസ്‌ കയറ്റി അപായപ്പെടുത്താന്‍ ശ്രമം നടന്നത്‌ . വണ്‍വേ സംവിധാനം തെറ്റിച്ച്‌ അമിത വേഗതയിലെത്തിയത.്‌ നഗര സഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍, സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി.പ്രശോഭ്‌ കുമാര്‍, കൗണ്‍സിലര്‍മുക്കം വിജയന്‍ ,സെക്രട്ടറി എന്‍.കെ.ഹരീഷ്‌, എന്നിവര്‍ ചേര്‍ന്ന്‌ ചോദ്യം ചെയ്ുയകയായിരുന്നു.ഇതിനിടെ ബസ്‌ ജീവനക്കാരിലൊരാള്‍ ചെയര്‍മാനെ ശക്‌തിയായി തള്ളുകയും ഈ സമയം െ്രെഡവര്‍ ചെയര്‍മാന്റെ നേരെ ബസ്‌ എടുക്കുകയുമായിരുന്നു. പെട്ടന്ന്‌ മാറിയതിനാല്‍ വലിയ അപകടമാണ്‌ ഒഴിവായത്‌. മറ്റൊരു ബസ്‌ ജീവനക്കാരുമായി സ്‌റ്റാന്റില്‍ കയ്യാങ്കളി നടത്തിയ ശേഷമാണ്‌ സമയം വൈകിയെന്ന്‌ പറഞ്ഞ്‌ ചെയര്‍മാന്‌ നേരെ വണ്ടിയെടുത്തത്‌.
അതേ സമയം ബുധനാഴ്‌ചയും ട്രാഫിക്‌ നിയമം തെറ്റിച്ച്‌ മുക്കം ബസ്‌റ്റാന്റില്‍ സ്വകാര്യ ബസ്‌ കയറി.റാണിയ ബസ്സാണ്‌ ബൈപാസ്‌ വഴി സ്‌റ്റാന്റില്‍ കയറിയത്‌. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ്‌ ബസ്‌ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.

Ads by Google
Advertisement
Thursday 26 Jul 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW