Saturday, September 15, 2018 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.02 AM

മൊബിലിറ്റി ഹബ്‌: പ്രതീക്ഷ നിയമഭേദഗതിയില്‍

കോഴിക്കോട്‌: നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി കോഴിക്കോട്‌ മൊബിലിറ്റി ഹബിനു പുതിയ പ്രതീക്ഷ നല്‍കി.ദേശീയപാത ബൈപാസില്‍ മലാപ്പറമ്പ്‌ പാച്ചാക്കില്‍ ഭാഗത്ത്‌ 25 ഏക്കര്‍ സ്‌ഥലത്താണ്‌ മൊബിലിറ്റി ഹബ്‌ ലക്ഷ്യമിട്ടിരുന്നത്‌. ഇതിന്റെ കുറേ ഭാഗം വെള്ളക്കെട്ടുള്ള സ്‌ഥലമായതിനാല്‍ ഹബ്‌ നിര്‍മാണത്തിനു മാസ്‌റ്റര്‍പ്ലാന്‍ തയാറാക്കുന്നതിനു തടസമായിരുന്നു.
ഈ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം സര്‍ക്കാര്‍ ആവശ്യത്തിനു നെല്‍വയലും തണ്ണീര്‍ തടവും നികത്തുന്നതിനു അനുമതിയുണ്ട്‌. ഈ ബില്‍ ഗവര്‍ണറുടെ പരിഗണനയിലാണ്‌. ഗവര്‍ണര്‍ ഒപ്പിട്ട്‌ നിയമമായി കഴിഞ്ഞാല്‍ മാസ്‌റ്റര്‍പ്ലാന്‍ പ്രവര്‍ത്തനവുമായി മൂന്നോട്ടുപോകാനാണ്‌ തീരുമാനമെന്ന്‌ റീജ്യണല്‍ ടൗണ്‍പ്ലാനിംഗ്‌ ഓഫീസര്‍ കെ.വി അബ്‌ദുള്‍ മാലിക്ക്‌ പറഞ്ഞു.ഇദ്ദേഹമാണ്‌ മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്‌.
ഇപ്പോള്‍ മൊബിലിറ്റി ഹബിനുവേണ്ടി കണ്ടെത്തിയ സ്‌ഥലത്തിന്റെ 20 ശതമാനവും ഇത്തരത്തില്‍ വെള്ളക്കെട്ട്‌ ഉള്ളതാണ്‌.നിലവിലുള്ള നിയമ പ്രകാരം ഇവിടെ നിര്‍മാണ പ്രവൃത്തി അനുവദനീയമല്ല. ഇതുകാരം മാസ്‌റ്റര്‍പ്ലാന്‍ തയാറാക്കല്‍ തടസപ്പെട്ടുകിട്‌ക്കുകയായിരുന്നു.പൊതുതാല്‍പര്യത്തിനു സര്‍ക്കാര്‍ ഭൂമി നികത്താമെന്നുള്ള നിയമ ഭേദഗതി മൊബിലിറ്റി ഹബിനു ഗുണം ചെയ്ുമെയന്ന്‌ അദ്ദേഹം പറഞ്ഞു.
നിമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ ഭാവി പരിപാടി തീരുമാനിക്കുന്നതിനു ജില്ലാ കലക്‌ടറുടെ സാന്നിധ്യത്തില്‍ യോഗം ഈ ആഴ്‌ച ചേരാനിരിക്കുകയാണ്‌.അതിനുശേഷം വിശദമായ മാസ്‌റ്റര്‍പ്ലാന്‍ തയാറാക്കി സംസ്‌ഥാന സര്‍ക്കാറിനു സമര്‍പ്പിക്കും. എറണാകുളത്തെ വൈറ്റിലയിലുള്ള മൊബിലിറ്റി ഹബിന്റെ രൂപത്തിലാണ്‌ കോഴിക്കോട്ടും മൊബിലിറ്റി ഹബ്‌ ഉദ്ദേശിക്കുന്നത്‌. പൊതു-സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ്‌ കോടിക്കണക്കിനു രൂപ വരുന്ന ഈ പദ്ധതി നടപ്പാക്കുക. നഗരത്തിലെ പൊതുഗതാഗത സംവിധനങ്ങളെയെല്ലാം ഏകോപിപ്പിച്ചായിരിക്കും ഇതു പണിയുക.
റോഡ്‌ ഗതാഗതം, ജലഗതാഗതം, മെട്രോ റെയില്‍ എന്നിവയെല്ലാമായി മൊബിലിറ്റി ഹബ്‌ ബന്ധിപ്പിക്കും. സ്വകാര്യ വാഹനങ്ങളൂടെ ഉപയോഗം കുറച്ച്‌ പൊതുയാത്രാ സംവിധാനം മെച്ചപ്പെടുത്തുന്നതിനാണ്‌ മൊബിലിറ്റി ഹബ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. 122 കോടി രൂപ സംസ്‌ഥാന സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിട്ടുണ്ട്‌. നേരത്തെ മീഞ്ചന്തയില്‍ മൊബിലിറ്റി ഹബ്‌ തുടങ്ങാനാണ്‌ ലക്ഷ്യമിട്ടിരുന്നതെങ്കിലൂം പിന്നീട്‌ ഉപേക്ഷിക്കുകയായിരുന്നു.

Ads by Google
Advertisement
Thursday 26 Jul 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW