Monday, November 19, 2018 Last Updated 13 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.29 AM

സര്‍ക്കാര്‍ പരിപാടിയുടെ മറവില്‍ ഒരേക്കര്‍ വയല്‍ മണ്ണിട്ടു നികത്തി

uploads/news/2018/07/236240/1.jpg

പത്തനാപുരം: സര്‍ക്കാര്‍ പരിപാടിയുടെ മറവില്‍ ഭൂമാഫിയ മണ്ണിട്ട്‌ നികത്തിയത്‌ ഒരേക്കര്‍ വയല്‍. മഞ്ചള്ളൂര്‍ ഏലായാണ്‌ കരഭൂമിയാക്കിമാറ്റി വന്‍ കച്ചവടം ലക്ഷ്യമിടുന്നത്‌. കോടിക്കണക്കിന്‌ രൂപയ്‌ക്കാണ്‌ വയല്‍ മറിച്ചുവില്‍ക്കാന്‍ സ്വകാര്യ വ്യക്‌തി പദ്ധതി തയാറാക്കുന്നത്‌. പത്തനാപുരം കുന്നിക്കോട്‌ പാതയില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ വീടിനു സമീപമാണ്‌ വയല്‍ സ്‌ഥിതിചെയ്യുന്നത്‌.
ക്യഷി ചെയ്യാതെ മണ്ണിട്ട്‌ നികത്തുകയെന്ന ലക്ഷ്യത്തോടെ ഉടമ ഇതു കാലങ്ങളായി തരിശിട്ടിരിക്കയായിരുന്നു. ഇതിനിടെയാണ്‌ ഗോത്രകലകളുടെയും പരമ്പരാഗത ഉല്‍പന്നങ്ങളുടെയും മേളയായ ഗദ്ദിക-2017 പത്തനാപുരത്തു നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. തരിശുകിടക്കുന്ന വയല്‍മേള നടത്താനായി തെരഞ്ഞെടുക്കുകയും ചെയ്‌തു. ഇതിന്റെ പേരില്‍ നൂറിലധികം ലോഡ്‌ മണ്ണാണ്‌ ആദ്യഘട്ടത്തില്‍ നികത്താനായി ഉപയോഗിച്ചത്‌. ജെ.സി.ബി. കൊണ്ടു നിരത്തി മൈതാനമാക്കി മാറ്റി. മേള ആരംഭിച്ചങ്കിലും നികത്തിയ വയലില്‍ പൂര്‍ണമായും വെളളം കയറിയതിനെതുര്‍ന്ന്‌ ലോഡ്‌ കണക്കിന്‌ മെറ്റിലുകളും പിന്നീട്‌ കൊണ്ടുവന്നു നിരത്തിയിരുന്നു. മേള അവസാനിച്ച്‌ ആറുമാസത്തിനുശേഷം പത്തനാപുരം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ബ്ലോക്ക്‌ ഫെസ്‌റ്റ് കൂടി വയലില്‍ നടത്തിയതോടെ വയല്‍ കരഭൂമിയായി മാറുകയായിരുന്നു. കെ.ബി. ഗണേഷ്‌കുമാറിന്റെ പി.എയുടെ സഹായത്തോടെയാണ്‌ വയല്‍ നികത്തല്‍ തക്യതിയായി നടന്നത്‌. കൂടാതെ സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസും പൂര്‍ണ പിന്തുണയും നല്‍കി. ഒരു കാലത്ത്‌ മലയോരമേഖലയിലെ വലിയ നെല്‍പാടങ്ങളിലൊന്നായിരുന്നു മഞ്ചളളൂര്‍ ഏല. ഭൂമാഫിയകള്‍ കച്ചവടം ലക്ഷ്യമിട്ടു വയല്‍ നികത്താന്‍ തുടങ്ങിയതോടെ സമീപത്തെ വീടുകളില്‍ ചെറിയ മഴയില്‍പോലും വെള്ളം കയറുന്ന അവസ്‌ഥയാണ്‌. മണ്ണിട്ടു നികത്തിയവര്‍ക്കെതിരെ റവന്യൂവകുപ്പ്‌ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്‌തമാണ്‌.

Ads by Google
Advertisement
Thursday 26 Jul 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW