Friday, September 14, 2018 Last Updated 31 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.29 AM

പ്രതിഭകളെ അനുമോദിക്കുന്നതിലും ജാതിയും മതവും: ജസ്‌റ്റിസ്‌ കെമാല്‍പാഷ

ചവറ: മികവു തെളിയിക്കുന്ന പ്രതിഭകളെ അനുമോദിക്കുന്നതുപോലും ജാതിമത ചിന്തകളെ അടിസ്‌ഥാനപ്പെടുത്തിയാകുന്നത്‌ കാലഘട്ടത്തിന്റെ ദുരന്തമാണന്ന്‌ ജസ്‌റ്റിസ്‌ കെമാല്‍പാഷ അഭിപ്രായപ്പെട്ടു.
ചവറ പുത്തന്‍സങ്കേതം കെ.സി.പിള്ള സ്‌മാരക ഉദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു ഉന്നതവിജയികളെ അനുമോദിക്കല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന്‌ പല ഇടങ്ങളിലും വിദ്യാഭ്യാസത്തില്‍ മികവു തെളിയിക്കുന്ന കുഞ്ഞുങ്ങളെ ജാതിസംഘടനകള്‍ ജാതി തിരിച്ചു അനുമോദിക്കുന്ന കാഴ്‌ചയാണു കാണുന്നത്‌.
ഇത്‌ കുഞ്ഞുമനസുകളില്‍ ജാതിചിന്ത വളര്‍ത്താനെ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഐ. ഷിഹാബ്‌ അധ്യക്ഷത വഹിച്ചു. എന്‍.വിജയന്‍പിള്ള എം.എല്‍.എ. സമ്മാനദാനം നിര്‍വഹിച്ചു. ചവറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.തങ്കമണിപിള്ള, തേവലക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌് ജോസ്‌ ആന്റണി, താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.വിജയകുമാര്‍, അയ്യന്‍ കോയിക്കല്‍ ജി.എച്ച്‌.എസ്‌.എസ്‌. പ്രിന്‍സിപ്പല്‍ ജി. കൃഷ്‌ണകുമാര്‍, ഹെഡ്‌മിസ്‌ട്രസ്‌ ടി. പ്രസന്നകുമാരി, പി.ഓമനക്കുട്ടന്‍, കെ.എസ്‌.ബാബു, കാട്ടുമ്പുറത്ത്‌ രാമകൃഷ്‌ണപിള്ള, എസ്‌.അശോകന്‍, കെ.എസ്‌.ബിജുകുമാര്‍, പി.ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 26 Jul 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW