Wednesday, November 14, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.29 AM

ജില്ലയിലെ ധാതുസമ്പത്ത്‌ പൂര്‍ണമായും വിനിയോഗിക്കണം: പി.സി. ജോര്‍ജ്‌

കൊല്ലം: ജില്ലയിലെ ധാതുസമ്പത്ത്‌ പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിയണമെന്ന്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. കേരള ജനപക്ഷം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധാതുസമ്പത്ത്‌ ഉപയോഗിച്ചു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ പ്രതിവര്‍ഷം കോടികള്‍ നേടാനാവും. ലോകോത്തര ടെക്‌നോളജി ഉപയോഗിച്ച്‌ അവ വിനിയോഗിക്കാന്‍ പിണറായി സര്‍ക്കാരിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടു സമരം ചെയ്‌തപ്പോള്‍ സമരം ചെയ്യരുതെന്നും പൊളിക്കുമെന്നും പറഞ്ഞു സമീപിച്ചവരുടെ പേരുകളൊന്നും വെളിപ്പെടുത്തുന്നില്ല. അരിപ്പ ഭൂസമരത്തെ കുറിച്ച്‌ നിയമസഭയില്‍ സംസാരിക്കുമെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു. മുതലാളിമാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവം കശുവണ്ടി മേഖലയില്‍ മാത്രമാണ്‌. മുതലാളിയും തൊഴിലാളിയും സര്‍ക്കാരും ചേര്‍ന്ന്‌ അഭിപ്രായ സമന്വയമുണ്ടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. ജനപക്ഷം സംസ്‌ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ്‌ ഓഗസ്‌റ്റ് 18, 19 തീയതികളില്‍ കോട്ടയത്ത്‌ നടക്കുന്നതോടെ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ മുമ്പാകെ പാര്‍ട്ടി ഔദ്യോഗികമാകും. ഇതിലൂടെ ശക്‌തമായ സമര നേതാക്കളുള്ള പ്രസ്‌ഥാനമായി ജനപക്ഷം മാറുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ രവി മൈനാഗപ്പള്ളി അധ്യക്ഷനായിരുന്നു. എം.വി. മുരളീധരന്‍, മാരിയത്ത്‌ പ്രതാപചന്ദ്രന്‍, രാജന്‍ ഇടിക്കുള, എം.കെ. സലിം, മേഴ്‌സി ചന്ദ്രന്‍, ബിനീഷ്‌, മുജീബ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. രവി മൈനാഗപ്പള്ളി (പ്രസിഡന്റ്‌), പ്രഫ. രാജന്‍ ഇടിക്കുള (വൈസ്‌ പ്രസിഡന്റ്‌), എം.കെ. സലീം, എന്‍.ഡി. മുരളീധരന്‍, മേഴ്‌സി ചന്ദ്രന്‍ (ജനറല്‍ സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Thursday 26 Jul 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW