Friday, September 14, 2018 Last Updated 31 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.29 AM

സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പുനലൂര്‍: തെന്മല പഞ്ചായത്തിലെ ഇടമണ്‍-34നു സമീപം ആയിരനെല്ലൂരില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ആയിരനെല്ലൂര്‍ ചാഴിപുറത്തു വീട്ടില്‍ സജീവിന്റെ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്‌തുവാണ്‌ ഇന്നലെ വൈകിട്ട്‌ നാലോടെ വിലിയ ശബ്‌ദത്തില്‍ പൊട്ടിത്തെറിച്ചത്‌. സംഭവസമയം വീടിനുള്ളില്‍ സജീവിന്റെ ഭാര്യയും കുട്ടികളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ പരുക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഏതുതരം സ്‌ഫോടക വസ്‌തുവാണു പൊട്ടിയതെന്ന്‌ ഇന്നു നടക്കുന്ന ഫോറന്‍സിക്‌ പരിശോധനയിലെ വ്യക്‌തമാകൂവെന്ന്‌ തെന്മല പോലീസ്‌ പറഞ്ഞു. ശബ്‌ദം കേട്ടു നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും പ്രദേശം പുകപടലം കൊണ്ടു നിറഞ്ഞിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം അറിഞ്ഞെത്തിയ തെന്മല പോലീസ്‌ പൊട്ടിത്തെറിച്ച സ്‌ഫോടകവസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന്‌ വീടു പൂട്ടി സീല്‍ ചെയ്‌തു. ഇന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരും ഫോറന്‍സിക്‌ വിദഗ്‌ധരും സംഭവസ്‌ഥലത്തെത്തി നടത്തുന്ന പരിശോധനയില്‍ മാത്രമേ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ

Ads by Google
Advertisement
Thursday 26 Jul 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW