Wednesday, November 21, 2018 Last Updated 40 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.29 AM

മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ.

കൊല്ലം: മഴക്കാലത്തു പടരുന്ന ജലജന്യരോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ്‌ നല്‍കി. വയറിളക്കം, ടൈഫോയിഡ്‌, മഞ്ഞപ്പിത്തം, ഷിഗെല്ല, കോളറ തുടങ്ങിയ രോഗങ്ങള്‍ മലിനജലത്തിലൂടെയും മൂടിവയ്‌ക്കാതെയുള്ള ആഹാരത്തിലൂടെയുമാണ്‌ പകരുന്നത്‌. വയറിളക്കം പാനീയ ചികിത്സയിലൂടെ നിയന്ത്രിക്കാനാകും.
മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണകാരണമായേക്കാം. ഒ.ആര്‍.എസ്‌ ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം എന്നിവ നല്‍കാം. വേഗത്തില്‍ ദഹിക്കുന്ന ആഹാരം മാത്രമാണ്‌ ചികിത്സാവേളയില്‍ നല്‍കേണ്ടത്‌.
ഷിഗെല്ല വയറിളക്കം ബാധിച്ച്‌ ഒരു മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. പനി, വയറുവേദന, മലത്തിലൂടെ രക്‌തം, പഴുപ്പ്‌ എന്നിവയാണ്‌ രോഗലക്ഷണങ്ങള്‍. ഇവ കണ്ടെത്തിയാല്‍ വിദഗ്‌ധ ചികിത്സ തേടണം.
തിളപ്പിച്ചാറ്റിയവെള്ളം മാത്രം ഉപയോഗിക്കുക, കിണറുകളും പമ്പിങ്‌ സ്‌റ്റേഷനുകളും ക്ലോറിനേറ്റ്‌ ചെയ്യുക, തുറസായ ഇടങ്ങളില്‍ മല-മൂത്ര വിസര്‍ജനം ഒഴിവാക്കുക, ആഹാരത്തിനു മുമ്പും ശേഷവും കൈകള്‍ സോപ്പ്‌ ഉപയോഗിച്ച്‌ കഴുകുക, കുടിവെള്ളവും ആഹാരവും മൂടിവച്ച പാത്രങ്ങളിലാക്കുക, പഴകിയ ഭക്ഷണം, തൈര്‌, ഐസ്‌ക്രീം, സിപ്‌ അപ്‌, തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക എന്നിവയാണ്‌ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍. ഇതോടൊപ്പം വ്യക്‌തിശുചിത്വവും പരിസര ശുചിത്വവും കൂടി ഉറപ്പാക്കണമെന്ന്‌ ഡി.എം.ഒ. നിര്‍ദേശിച്ചു.

Ads by Google
Advertisement
Thursday 26 Jul 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW