Friday, September 14, 2018 Last Updated 28 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.29 AM

സോഫ്‌റ്റ്വെയര്‍ അട്ടിമറി; ലെന്‍സ്‌ഫെഡ്‌ ധര്‍ണ നടത്തി

കൊല്ലം: അമൃത്‌ നഗരങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാനത്തെ നഗരസഭകളില്‍ കെട്ടിടനിര്‍മാണ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം അട്ടിമറിക്കുന്നതായി ആരോപിച്ച്‌ ലൈസന്‍സ്‌ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ്‌ സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്‌) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം കോര്‍പറേഷന്‍ ഓഫീസിന്‌ മുമ്പില്‍ ധര്‍ണ നടത്തി.
മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കെ. സലിം ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു.
എല്ലാ തദ്ദേശ സ്വംയംഭരണ സ്‌ഥാനപങ്ങളിലേക്കും ഒരൊറ്റ സോഫ്‌റ്റ്വെയര്‍ മാത്രമാണ്‌ ആവശ്യം. എന്നാല്‍ ഓരോ സ്‌ഥാപനത്തിനും വ്യത്യസ്‌ത സോഫ്‌റ്റ്വെയറുകളാണ്‌ നടപ്പാക്കുന്നത്‌.
സ്വതന്ത്ര സോഫ്‌റ്റ്വെയറിന്‌ പകരം അന്താരാഷ്ര്‌ട ഭീമനായ ഓട്ടോകാഡിന്‌ അവസരം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ ടി ഗിരീഷ്‌കുമാര്‍, ടി. സുരേഷ്‌, ആര്‍. സുരേഷ്‌കുമാര്‍, ബി. സുനില്‍, ജോണ്‍ ലൂയിസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 26 Jul 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW