Tuesday, November 13, 2018 Last Updated 15 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.19 AM

നേര്യമംഗലത്ത്‌ മലയിടിഞ്ഞു ദേശീയപാതയില്‍ ഗതാഗത തടസം

uploads/news/2018/07/236227/1.jpg

നേര്യമംഗലം: ശമനമില്ലാതെ പെയ്യുന്ന മഴയില്‍ കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ നേര്യമംഗലത്തിനു സമീപം ചാക്കോച്ചി വളവില്‍ മലയിടിഞ്ഞ്‌ ഗതാഗതം തടസപ്പെട്ടു.
തോരാതെ പെയ്യുന്ന മഴയില്‍ ഇന്നലെ രാത്രിയാണ്‌ മലയിടിഞ്ഞ്‌ കല്ലും മണ്ണും മരങ്ങളും ദേശീയ പാതയിലേക്ക്‌ പതിച്ചത്‌. അപകടസമയത്ത്‌ ഇതിലെ വാഹനങ്ങള്‍ ഇല്ലാതിരുന്നത്‌ വന്‍ അപകടങ്ങള്‍ ഒഴിവായി.
ചൊവ്വാഴ്‌ച ഉച്ചയോടെയാണ്‌ ദേശീയ പാതയില്‍ വാളറ വെളളച്ചാട്ടത്തിനു സമീപം റോഡ്‌ ഇടിഞ്ഞ്‌ 400 അടി താഴ്‌ച്ചയുള്ള ദേവിയാര്‍ പുഴയിലേക്ക്‌ പതിച്ചത്‌. ഇതിലെ തല്‍ക്കാലം പോലീസ്‌ ഒറ്റവരി പാതയില്‍ കൂടി ചെറുവാഹനങ്ങളെ കടത്തിവിട്ടിരുന്നു. വലിയ വാഹനങ്ങളെ അടിമാലിയില്‍ നിന്നും പനംകുട്ടി വഴി കോതമംഗലം ഭാഗത്തേക്കും ഹൈറേഞ്ചിലേക്കുള്ള വാഹനങ്ങളെ നേര്യമംഗലത്ത്‌ നിന്നും ഇടുക്കി റോഡു വഴിയും തിരിച്ചുവിട്ടു.
അപകടം മുന്‍നിര്‍ത്തി രാത്രിയില്‍ ദേശീയ പാതയില്‍ കൂടി വാഹനങ്ങള്‍ കുറവായിരുന്നു. വലിയ ശബ്‌ദത്തോടെയാണ്‌ ചാക്കോച്ചി വളവിലെ മല നിരങ്ങി റോഡിലേക്ക്‌ പതിച്ചത്‌.
അപകടവിവരം അറിഞ്ഞ്‌ നേര്യമംഗലം ഫോറസ്‌റ്റ് റേഞ്ച്‌ ഓഫീസറുടെ നേതൃത്വത്തില്‍ വാളറ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ വനപാലകരും നാട്ടുകാരും ചേര്‍ന്ന്‌ മഴ വക വയ്‌ക്കാതെ ജെ.സി.ബി. ഉപയോഗിച്ച്‌ റോഡിലെ മണ്ണ്‌ ഒരു ചെറിയ വാഹനം കടത്തിവിടാന്‍ കഴിയുന്ന വിധത്തില്‍ റോഡില്‍ നിന്നും മാറ്റിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ്‌ വാളറ വെള്ളച്ചാട്ടത്തിനു സമീപം റോഡ്‌ ഇടിഞ്ഞ സ്‌ഥലത്ത്‌ വീണ്ടും റോഡ്‌ ഇടിഞ്ഞത്‌. അപകടം മുന്നില്‍ കണ്ട്‌ ഹൈവേ പോലീസ്‌ രാത്രിയില്‍ തന്നെ നേര്യമംഗലത്തും അടിമാലി ടൗണിലും പോലീസിനെ ഡ്യൂട്ടിക്കിട്ട്‌ വാഹനങ്ങളെ ദേശീയ പാതയില്‍ കൂടി പോകാതെ തിരിച്ചു വിടുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ ഏതുനിമിഷവും ദേശീയപാതയുടെ പല ഭാഗങ്ങളിലും ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും സാധ്യതയേറെയാണ്‌.

Ads by Google
Advertisement
Thursday 26 Jul 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW