Monday, November 19, 2018 Last Updated 49 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.19 AM

കുമ്പളത്ത്‌ ടോള്‍ ജീവനക്കാരുടെ പരാക്രമം: മുന്‍ മരട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിന്‌ മര്‍ദനമേറ്റു

uploads/news/2018/07/236226/4.jpg

മരട്‌: ടോള്‍ എടുത്തിട്ടും പാസ്‌ കൈയില്‍വെച്ച്‌ നല്‍കിയില്ലെന്ന കാരണം പറഞ്ഞു കുമ്പളത്ത്‌ ടോള്‍ ജീവനക്കാര്‍ കാറിലെത്തിയ വയോധികനെ മര്‍ദിച്ചതായി പരാതി. വൈറ്റില-അരൂര്‍ ദേശീയപാതയിലെ കുമ്പളം ടോള്‍ പ്ലാസയിലാണു ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ കാറിലെത്തിയ നെട്ടൂര്‍ സ്വദേശികളായ അച്‌ഛനെയും മകനെയും ജീവനക്കാര്‍ കൈയേറ്റം ചെയ്‌തത്‌. മര്‍ദനത്തില്‍ പരുക്കേറ്റ കാര്‍ യാത്രികരായ മുന്‍ മരട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം.സി. ഹംസ, മകന്‍ സിയാക്ക്‌ എന്നിവരെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മണിയോടെ നെട്ടൂരില്‍നിന്നും കാറില്‍ എത്തിയ ഹംസ ടോള്‍ പ്ലാസയില്‍നിന്നും ടോള്‍ എടുത്താണു അരൂരിലേക്ക്‌ പോയത്‌. അല്‍പ്പസമയത്തിനകം ഇവര്‍ തിരിച്ചെത്തിയപ്പോഴാണു വാക്ക്‌ തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്‌. കാറിനകത്തിരുന്നു പാസ്‌ ഉയര്‍ത്തി കാണിച്ചെങ്കിലും അതു വകവെക്കാതെ പാസ്‌ കൈയില്‍ തരണമെന്നാവശ്യപ്പെട്ടു തുടങ്ങിയ വാക്ക്‌തര്‍ക്കമാണു മര്‍ദനത്തില്‍ കലാശിച്ചത്‌. സംഭവമുണ്ടായ ഉടന്‍ ടോള്‍ പ്ലാസയിലെ ജീവനക്കാരന്‍ മാരകായുധങ്ങളുമായെത്തി കാറിനകത്തിരുന്ന ഹംസയേയും, മകനേയും പുറത്തേക്ക്‌ വലിച്ചിട്ടു ആക്രമിക്കുകയായിരുന്നു എന്നാണു ഹംസ സ്‌ഥലത്തെത്തിയ പനങ്ങാട്‌ പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്‌.
സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ രാവിലെ 10 ന്‌ നെട്ടൂരിലെ വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയിലേക്ക്‌ മാര്‍ച്ച്‌ നടത്തും.

Ads by Google
Advertisement
Thursday 26 Jul 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW