Tuesday, November 20, 2018 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.19 AM

വ്യാജ ലോട്ടറി തട്ടിപ്പും ഭവന ഭേദനവും നടത്തുന്ന സംഘം കോതമംഗലത്ത്‌ പിടിയില്‍

uploads/news/2018/07/236225/3.jpg

കോതമംഗലം: സമ്മാനം ലഭിച്ച ചെറിയ തുകകളുടെ ലോട്ടറി ടിക്കറ്റുകളുടെ കളര്‍ പ്രിന്റ്‌ എടുത്ത്‌ പണം തട്ടിവന്ന മോഷണ സംഘം കോതമംഗലം പോലീസിന്റെ പിടിയിലായി.
ആലുവ ചെങ്ങമനാട്‌ കുഴിക്കടവ്‌ ഷിഹാബുദീന്‍ (32), കട്ടപ്പന വെള്ളയാമ്പിള്ളി പ്ലാമൂട്ടില്‍ സാബു (47), തൃശൂര്‍ കിള്ളിമംഗലം കാക്കിരിക്കുന്നേല്‍ ഷാഹുല്‍ഹമീദ്‌ (28) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. കോതമംഗലത്ത്‌ ഒരു ലോട്ടറി വില്‍പന കടയില്‍ എത്തി 5000 രൂപയുടെ സമ്മാന ടിക്കറ്റ്‌ ഷിഹാബുദീന്‍ മാറിയെടുത്തു. ലോട്ടറി കടയിലെ സ്‌കാനിംഗ്‌ മെഷീന്‍ ടിക്കറ്റ്‌ ഒറിജിനലാണെന്ന്‌ കാണിച്ചുവെങ്കിലും ടിക്കറ്റിന്റെ പേപ്പര്‍ കനത്തില്‍ സംശയം തോന്നിയ കടയുടമ ഇവര്‍ വന്ന കാറിന്റെ നമ്പര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.ഷിഹാബുദീനെ പോലീസ്‌ പിടികൂടിയതില്‍ നിന്നാണ്‌ മറ്റ്‌ രണ്ടുപോരെക്കുറിച്ചും വ്യാജ ലോട്ടറി നിര്‍മാണത്തെക്കുറിച്ചും അറിവായത്‌.
മൂവരും ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയുള്ള പരിചയമാണ്‌ പുതിയ മോഷണ രീതിക്ക്‌ തുടക്കം കുറിക്കാന്‍ കാരണം. ചെങ്ങമനാട്‌ വാടക വീട്‌ എടുത്ത ശേഷം പുതിയ കളര്‍ പ്രിന്റര്‍ വാങ്ങി അതിലാണ്‌ വ്യാജ ലോട്ടറി തയാറാക്കിയത്‌. ആദ്യം നൂറ്‌ രൂപയുടെ സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ കരസ്‌ഥമാക്കിയശേഷം അതിന്റെ വ്യാജന്‍ നിര്‍മിച്ചായിരുന്നു തുടക്കം. ഇടുക്കി, കോട്ടയം, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലെത്തിയായിരുന്നു തട്ടിപ്പ്‌. ഷാഹുല്‍ ഹമീദും ഷിഹാബുദീനും മുക്കുപണ്ട കേസുകളില്‍ പ്രതികളാണ്‌.
ആലുവ, ചെങ്ങമനാട്‌, ബിനാനിപുരം എന്നിവിടങ്ങളില്‍ മൂന്നു വീടുകളില്‍ നടന്ന മോഷണത്തിലും ഇവര്‍ പ്രതികളാണ്‌. ഇവര്‍ മോഷ്‌ടിച്ച സ്വര്‍ണം, വിദേശ നിര്‍മിത വാച്ചുകള്‍, ക്യാമറ എന്നിവ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.
ആര്‍ഭാട ജീവിതത്തിനായാണ്‌ പ്രതികള്‍ മോഷണ മുതലും ലോട്ടറി തുകയും ഉപയോഗിച്ചിരുന്നതെന്ന്‌ പോലീസ്‌ അറിയിച്ചു. കോതമംഗലം സി.ഐ. അഗസ്‌റ്റിന്‍ മാത്യു, പ്രിന്‍സിപ്പല്‍ എസ്‌.ഐ. ബേസില്‍ തോമസ്‌, എസ്‌.ഐ. മാരായ ശശികുമാര്‍, ജോയി, ബോസ്‌, എ.എസ്‌.ഐ. ജോണ്‍, അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ രഘു, ഉബൈസ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ജോബി, ജീമോന്‍, ഷിനോജ്‌, ശ്രീജിത്‌, ഡബ്ല്യു.പി.സി. ഒ. അമ്പിളി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Advertisement
Thursday 26 Jul 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW