Saturday, November 17, 2018 Last Updated 36 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.19 AM

ലോറി സമരത്തിന്റെ പേരില്‍ കല്ലേറും കൊള്ളപ്പിരിവും; പൈനാപ്പിള്‍ ലോറികള്‍ മടങ്ങുന്നു

uploads/news/2018/07/236224/2.jpg

വാഴക്കുളം: അഞ്ചുദിവസമായിത്തുടരുന്ന ലോറി സമരത്തിന്റെ പേരില്‍ കല്ലേറും കൊള്ളപ്പിരിവും. വലയുന്നത്‌ പൈനാപ്പിള്‍ കര്‍ഷകരും വ്യാപാരികളും.
പൈനാപ്പിള്‍ സീസണായ റമദാനില്‍ അസാധാരണമായി വിലയിടിവുണ്ടായതിനെത്തുടര്‍ന്ന്‌ വിപണി പിടിച്ചുകയറുമ്പോഴാണ്‌ ലോറി സമരം എത്തിയത്‌. ഇതേത്തുടര്‍ന്ന്‌ കേരളത്തിന്‌ പുറത്തുനിന്നുള്ള വാഹനങ്ങള്‍ സര്‍വീസ്‌ നിറുത്തി വച്ചിരുന്നെങ്കിലും ഈ മാസം പച്ചയെക്കാള്‍ കൂടുതലായി ലഭ്യമാകുന്ന പഴം കര്‍ഷകര്‍ തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന പിക്കപ്പ്‌ വാഹനങ്ങളില്‍ പ്രാദേശിക വിപണികളില്‍ എത്തിച്ചതിനാല്‍ വില കാര്യമായി ഇടിഞ്ഞില്ല. പുറം വിപണിയില്‍ ഡിമാന്റുള്ള പച്ച പൈനാപ്പിള്‍ കര്‍ഷകര്‍ വിളവെടുത്തതുമില്ല.
ഇതിനിടെ പൈനാപ്പിള്‍ ലോഡെടുത്ത്‌ ഇതര സംസ്‌ഥാനങ്ങളിലെത്തിക്കുന്ന വാഹനങ്ങള്‍ക്കുനേരെ ആക്രമണവും ഭീഷണിയും തുടര്‍ന്നു. ചൊവ്വാഴ്‌ച രാത്രി പൈനാപ്പിളുമായി മുംബൈക്ക്‌ പോയ ലോറി തടഞ്ഞവര്‍ പതിനായിരം രൂപ നല്‍കിയാല്‍ വാഹനം വിട്ടയക്കാമെന്നു പറഞ്ഞതിനെത്തുടര്‍ന്ന്‌ ലോഡ്‌ തിരിച്ച്‌ വാഴക്കുളം മാര്‍ക്കറ്റിലെത്തിക്കുകയായിരുന്നെന്ന്‌ ഓള്‍ കേരളാ പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസ്‌ പെരുമ്പിള്ളിക്കുന്നേല്‍ പറഞ്ഞു.
അതേ ദിനം മൂവാറ്റുപുഴ പേഴയ്‌ക്കാപ്പിള്ളി മീന്‍ മാര്‍ക്കറ്റിനു സമീപം പൈനാപ്പിള്‍ കയറ്റിയ വാഹനം തടഞ്ഞതിനെത്തുടര്‍ന്ന്‌ പോലീസെത്തി കടത്തിവിട്ടു. ട്രക്ക്‌ സമരം തുടരുന്ന അവസ്‌ഥയില്‍ ഇപ്പോള്‍ വെട്ടാതെ നിര്‍ത്തിയിരിക്കുന്ന പൈനാപ്പിള്‍ എങ്ങനെ വിറ്റഴിക്കുമെന്നതാണ്‌ കര്‍ഷകരുടെ മുന്‍പിലുള്ള ചോദ്യമെന്ന്‌ പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ ജെയിംസ്‌ തോട്ടുമാരിക്കല്‍ പറഞ്ഞു.
സമരം നീണ്ടാല്‍ പൈനാപ്പിള്‍ ചീഞ്ഞുനശിക്കുകയാവും ഫലം. പാലക്കാട്‌ സമരാനുകൂലികളുടെ കല്ലേറില്‍ ക്‌ളീനര്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പരന്നതിനുശേഷം പ്രാദേശിക വാഹനങ്ങളും ചരക്കെടുക്കുന്നില്ല. ഇതിനിടെയാണ്‌ സാമൂഹ്യ ദ്രോഹികളുടെ കൊള്ളപിരിവും ഭീഷണിയും.

Ads by Google
Advertisement
Thursday 26 Jul 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW