Thursday, November 22, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.19 AM

പറവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ 'ഹരിത ഭവനം സമ്പാദ്യ ഭവനം പദ്ധതി' ഉദ്‌ഘാടനം

വരാപ്പുഴ: പറവൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലെ കോട്ടുവള്ളി, ഏഴിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ പ്രധാന്‍ ഏജന്റുമാരെ ഉള്‍പ്പെടുത്തി ഹരിത ഭവനം സമ്പാദ്യ ഭവനം പദ്ധതി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. യേശുദാസ്‌ പറപ്പിള്ളി ഉദ്‌ഘാടനം ചെയ്‌തു.
എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പാക്കുന്ന ആദ്യ ബ്ലോക്ക്‌ പഞ്ചായത്താണ്‌ പറവൂര്‍. മഹിളാ പ്രധാന്‍ ഏജന്റുമാര്‍ നിലവില്‍ നിര്‍വഹിച്ചു വരുന്ന മാലിന്യ സംസ്‌കരണം സംബന്ധിച്ച ബോധവത്‌കരണം എന്ന അധിക ജോലി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ദേശീയ സമ്പാദ്യ വകുപ്പും ശുചിത്വ മിഷനും ഹരിത കേരള മിഷനും സംയുക്‌തമായി നടപ്പാക്കുന്ന പദ്ധതിയാണ്‌ ഹരിത ഭവനം സമ്പാദ്യ ഭവനം. ലഭിക്കുന്ന അലവന്‍സുകള്‍ക്കും മറ്റ്‌ ആനുകൂല്യങ്ങള്‍ക്കും വലുതായി സമൂഹത്തിന്റെ നേരായ ദിശയിലേക്കുള്ള വളര്‍ച്ചയില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. യേശുദാസ്‌ പറപ്പിള്ളി പറഞ്ഞു.
പദ്ധതിയെപ്പറ്റി പറവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ വനിതാ ക്ഷേമ ഓഫീസര്‍ കെ.ബി. ശ്രീകുമാര്‍ ഏജന്റുമാര്‍ക്ക്‌ ക്ലാസെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സി.ജി. കമലാകാന്ത പൈ, വികസന കാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി. ഷൈജ, ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എ. രശ്‌മി, ബോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ഹരി കണ്ടംമുറി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 26 Jul 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW