Friday, November 16, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.19 AM

അനര്‍ഹ ബി.പി.എല്‍. കാര്‍ഡുകള്‍ സപ്ലൈ ഓഫീസര്‍ പിടിച്ചെടുത്തു

പറവൂര്‍: ബി.പി.എല്‍. കാര്‍ഡ്‌ കൈവശംവച്ചിട്ടുള്ള അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള രണ്ടാംഘട്ട പരിശോധനയ്‌ക്ക് ജില്ലയില്‍ തുടക്കമായി.
ജില്ലാ സപ്ലൈ ഓഫീസര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തില്‍ പറവൂര്‍ താലൂക്കിലെ ഏലൂര്‍ നഗരസഭ, വരാപ്പുഴ,കരുമാല്ലൂര്‍ പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ നടന്ന പരിശോധനയില്‍ ഇരുപതിലേറെ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കി ബി.പി.എല്‍. ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റിയവരില്‍നിന്നും പൊതു വിപണി നിരക്കിലുള്ള വില ഈടാക്കുവാന്‍ നോട്ടീസ്‌ നല്‍കുകയും ചെയ്‌തു.
ഒരേക്കറില്‍ അധികം ഭൂമി ഉള്ളവര്‍, നാലു ചക്രവാഹനമുള്ളവര്‍, 1000 ചതുരശ്ര അടിയില്‍ അധികം വിസ്‌തീര്‍ണമുള്ള വീടുള്ളവര്‍, സര്‍ക്കര്‍,അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, പെന്‍ഷണര്‍മാര്‍, 25000 രൂപയില്‍ അധികം പ്രതിമാസ വരുമാനമുള്ള സ്വകാര്യ, വിദേശ ജോലിക്കാര്‍ എന്നിവര്‍ തങ്ങളുടെ കൈവശമുള്ള ബി.പി.എല്‍. കാര്‍ഡുകള്‍ എത്രയും വേഗം അതാത്‌ താലൂക്ക്‌ സപ്ലൈ ഓഫീസുകളില്‍ ഹാജരാക്കി പൊതു വിഭാഗത്തിലേക്ക്‌ മാറ്റേണ്ടതാണ്‌.
നിര്‍ദേശം പാലിക്കാത്തവര്‍ക്കുനേരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും.
ഇതിനായി വരും ദിവസങ്ങളില്‍ ജില്ലയില്‍ എല്ലാ താലൂക്കുകളിലും വീടുകള്‍ കയറിയുള്ള വ്യാപകമായ പരിശോധനകള്‍ നടത്തുന്നതാണ്‌.
അനര്‍ഹമായി ബി.പി.എല്‍, എ.എ.വൈ. കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക്‌ ബന്ധപ്പെട്ട താലൂക്ക്‌ സപ്ലൈ ഓഫീസുകളില്‍ ഫോണ്‍ വഴിയോ രേഖാമൂലമോ നല്‍കാവുന്നതാണ്‌. പറവൂര്‍ താലൂക്കില്‍ നടന്ന പരിശോധനയില്‍ എറണാകുളം ജില്ലാ സപ്ലൈ ഓഫീസറെ കൂടാതെ സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്‌ഥരായ പി.എ. അബ്‌ദുള്ള, എം.പി സന്തോഷ്‌, ശ്രീകല പി, എന്‍.എ. ശോഭ, അനൂബ്‌ ജോണ്‍, മുഹമ്മദ്ദ്‌ ഷഫീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 26 Jul 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW