Saturday, November 17, 2018 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.06 AM

കണ്ണൂരില്‍ നിന്ന്‌ അറബി നാട്ടിലേക്ക്‌ പറക്കാന്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി

uploads/news/2018/07/236206/2.jpg

മട്ടന്നൂര്‍: ഗള്‍ഫ്‌ മലയാളികളുടെ ഏറെ കാലത്തെ സ്വപ്‌നമായ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിമാന കമ്പനികള്‍ക്ക്‌ അനുമതി നല്‍കി. ആയിരക്കണക്കിന്‌ ഗള്‍ഫ്‌ മലയാളികളുടെ ആഗ്രഹമാണ്‌ ഇതോടെ പൂവണിയുന്നത്‌.കണ്ണുര്‍ വിമാനത്താളത്തില്‍ നിന്ന്‌ അബുദാബിയിലേക്കും ദമാമിലേക്കും വിമാന സര്‍വീസുകള്‍ക്ക്‌ ഇതിനകം അനുമതി നല്‍കി കഴിഞ്ഞു. ജെറ്റ്‌ എയര്‍വേസ്‌, ഗോ എയര്‍ വിമാനക്കളാണ്‌ സര്‍വീസ്‌ നടത്തുക. കണ്ണൂര്‍ - ദോഹ റൂട്ടില്‍ ഇന്‍ഡിഗോയും, കണ്ണൂര്‍ - അബുദാബി, കണ്ണൂര്‍ - മസ്‌കറ്റ്‌, കണ്ണുര്‍ - റിയാദ്‌ റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്‌സപ്രസും സര്‍വീസ്‌ നടത്താന്‍ അപേക്ഷ നല്‍കി കഴിഞ്ഞു.ഉടന്‍ തന്നെ എയര്‍ ഇന്ത്യ എക്‌സപ്രസിന്‌ അനുമതി നല്‍കുമെന്ന്‌ വ്യോമയാന മന്ത്രാലയം അറിച്ചിട്ടുണ്ട്‌. എന്നാന്‍ കണ്ണുര്‍ വിമാനത്താവളത്തില്‍ നിന്ന്‌ സര്‍വീസ്‌ നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക്‌ അനുമതി നല്‍ക്കുന്നത്‌ കാര്യത്തിന്‍ ഇതുവരെ തീരുമാനമായിട്ടില്ല കേന്ദ്ര സര്‍ക്കാറിന്റെ നയത്തിന്റെ അടിസ്‌ഥാനത്തില്‍ മാത്രമെ അനുമതി നന്മക്കും വിദേശ കമ്പനി ആയ എമിറേറ്റസ്‌, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ്‌, ഒമാന്‍ എയര്‍, ഫ്‌ളൈ ദുബായ്‌, എയര്‍ അറേബ്യ ,ഗള്‍ഫ്‌ എയര്‍ ,ശ്രീലങ്കന്‍ എയര്‍വെയ്‌സ്,എന്നീ കമ്പനികള്‍ കണ്ണുരില്‍ നിന്ന്‌ സര്‍വീസ്‌ നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഗള്‍ഫ്‌ സര്‍വീസ്‌ ആരംഭിക്കുന്നതോടെ കണ്ണുര്‍, കാസര്‍ക്കോട്‌ ജില്ലയിലെയും കോഴിക്കോട്‌ ജില്ലയില്‍പ്പെട്ട വടകര, പേരാമ്പ്ര, വയനാട്‌ ജില്ലയിലെ മാനന്തവാടി കര്‍ണാടകത്തിലെ മടിക്കേരി വീരാജ്‌ പേട്ട,തുടങ്ങിയ സ്‌ഥലങ്ങളിലെ ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ എളുപ്പത്തില്‍ കണ്ണുര്‍ വിമാനത്താവളത്തിന്‍ എത്തി ചേര്‍ന്ന്‌ യാത്ര ചെയ്ുയവാന്‍ കഴിയും ഇപ്പോള്‍ ഭൂരിഭാഗം ഗള്‍ഫ്‌ മലയാളികളും ആശ്രയിക്കുന്നത്‌ കരിപ്പൂര്‍ വിമാനത്താവളത്തെയാണ്‌. കണ്ണുരില്‍ നിന്ന്‌ റോഡ്‌ മാര്‍ഗം മുന്നര മണിക്കുര്‍ യാത്ര ചെയ്‌ത് വേണം കരിപ്പൂരില്‍ എത്തിചേരാന്‍ കണ്ണുര്‍ വിമാനത്താവളം യഥാര്‍ത്ഥ്യമാവുന്നതോടെ കണ്ണുരില്‍ നിന്ന്‌ അര മണിക്കൂര്‍ യാത്ര ചെയ്‌താല്‍ വിമാനത്താവളത്തിന്‍ എത്തിചേരാന്‍ കഴിയും. മറ്റു പ്രദേശങ്ങളില്‍ ലു ളളവര്‍ക്കും സമയത്തിന്റെ മറ്റു അനുബന്ധ കാര്യത്തിലും കണ്ണൂര്‍ വിമാനത്താവളം ഏറെ പ്രയോജനചെയ്യും
സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ നാലാമത്തെ വിമാനത്താവളമാണ്‌ കണ്ണൂര്‍ 3050 മീറ്റര്‍ റണ്‍വേയില്‍ 4000 മീറ്റര്‍ ആക്കി മാറ്റുന്നതോടെ എത്‌ വലിയ വിമാനവും കണ്ണുരില്‍ ഇറക്കാന്‍ കഴിയുന്ന വിധത്തിലാണ്‌ റണ്‍വേ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. അന്താരാഷ്ര്‌ട നിലവാരത്തിലുള്ള കസ്‌റ്റംസ്‌, എമിഗ്രേഷന്‍ സംവിധാനങ്ങളെല്ലാം വരുന്നതോടെ ഏളുപ്പത്തില്‍ വിമാനത്താവളത്തിന്‍ പോക്കുവാനും തിരിച്ച്‌ വരുന്നതിനും സാധ്യക്കും.
ഇതിനും പുറമെ വിശാലമായ ടാക്‌സി പാര്‍ക്കിംഗ്‌, വിമാനത്താവളത്തിനുള്ളില്‍ ഡ്യൂട്ടിഫീ ഷോപ്പ്‌, വിവിധ വിമാന കമ്പനികളുടെ കൗണ്ടര്‍ കള്‍, കോപ്പി ഷോപ്പ്‌, യാത്രക്കാര്‍ക്ക്‌ വിശ്രമിക്കാനുള്ള ഇടങ്ങള്‍ എന്നിവയും ഉണ്ടാവും.
അടുത്ത മാസം അവസാനത്തോടെ സി.ഐ.എസ്‌.എഫുക്കാര്‍ എത്തി വിമാനത്താവളത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുക്കും. 634 പേരാണ്‌ സുരക്ഷ ചുമതലയുടെ ഭാഗമായി പദ്ധതി പ്രദേശത്ത്‌ എത്തുന്നത്‌. ഇതില്‍ ആദ്യഘട്ടം എന്ന നിലയില്‍ പകുതിയോളം സിഐ എസ്‌ എഫ്‌ ഓഗസ്‌റ്റ് മാസം അവസാനത്തോടെ സുരക്ഷ ഏറ്റെടുക്കും. വിമാനത്താവളത്തിന്റെ തന്ത്രപ്രധാന മേഖലകളിലും എമിഗ്രേഷന്‍, കസ്‌റ്റംസ്‌ വിഭാഗത്തിലും ഇവരുടെ സേവനം ലഭ്യമാക്കും.
അടുത്ത ദിവസം തന്നെ വിമാനത്താവളത്തിന്‌ ലൈസന്‍സ്‌ ലഭിമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവള കമ്പനി എംഡി വി.തുളസിദാസ്‌ ഏവിയേഷന്‍ സിക്രട്ടറിയും മായി ചര്‍ച്ച നടത്തി അന്തിമ പരിശോധന അടുത്ത മാസം നടത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 26 Jul 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW