Friday, September 14, 2018 Last Updated 11 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.06 AM

ഇരിട്ടിയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ നവവരന്‍ മരിച്ചു: മൂന്നു പേര്‍ക്ക്‌ പരുക്ക്‌

uploads/news/2018/07/236205/1.jpg

ഇരിട്ടി: ഇരിട്ടി കീഴൂരിനു സമീപം കൂളിച്ചമ്പ്രയില്‍ സ്വകാര്യ ബസ്സില്‍ ഇന്നോവ കാര്‍ ഇടിച്ച്‌ നവവരന്‍ മരിച്ചു. കാറില്‍ യാത്രചെയ്യുകയായിരുന്ന രണ്ടു പേര്‍ക്ക്‌ ഗുരുതര പരുക്കേറ്റു. ഇന്നോവ ഓടിച്ചിരുന്ന നവവരനും തില്ലങ്കേരി കാവുംപടി സ്വദേശിയുമായ മുംതാസ്‌ മന്‍സിലില്‍ കെ. അബ്‌ദുല്ല എന്‍.എന്‍. പാത്തുമ്മ ദമ്പതികളുടെ മകന്‍ എന്‍.എന്‍. മുനീര്‍(29 ) ആണ്‌ മരിച്ചത്‌. ഇയാള്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന ഗുരുതരമായി പരുക്കേറ്റ കാവുംപടി സ്വദേശികളായ മുഹ്‌സിന്‍(29 ), ഫായിസ്‌ (28 ) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ബസ്‌ യാത്രികനായ കോഴിക്കോട്‌ സ്വദേശി സുബീഷ്‌ (38 )നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസ്‌ യാത്രികരായ നിരവധിപേര്‍ക്കും നിസ്സാര പരിക്കുകള്‍ ഉണ്ട്‌.
ഇന്നലെ ഉച്ചക്ക്‌ ശേഷം 2 .30 തോടെ ഇരിട്ടി - മട്ടന്നൂര്‍ റോഡില്‍ കൂളിചെമ്പ്ര എസ്‌ ആര്‍ പെട്രോള്‍ പമ്പിന്‌ മുന്നിലായിരുന്നു അപകടം.
കാവുംപടിയില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക്‌ വരികയായിരുന്ന ഇന്നോവ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ഇരിട്ടിയില്‍ നിന്നും കണ്ണൂരിലേക്കു പോവുകയായിരുന്ന ആഷിഖ്‌ എന്ന സ്വകാര്യബസ്സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ബസ്സിന്റെ മുന്‍ഭാഗം തകരുകയും ഒരു ടയര്‍ പൊട്ടിത്തെറിക്കുകയും ചെയ്‌തു. കാറിനുള്ളില്‍ അകപ്പെട്ടുപോയവരെ നാട്ടുകാരും ഡ്രൈവര്‍മാരും കൂലിക്കാരും മറ്റും ചേര്‍ന്ന്‌ പുറത്തെടുത്തു ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ കണ്ണൂരിലെ സ്വകാര്യ ആശുപതിയിലും പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റമുനീര്‍ ആശുപത്രിയില്‍ എത്തും മുന്‍പേ തന്നെമരണമടഞ്ഞു.ഗള്‍ഫില്‍ ജോലി ചെയ്‌തിരുന്ന മുനീര്‍ വിവാഹാവശ്യാര്‍ത്ഥം ഇരുപത്‌ ദിവസം മുന്‍പാണ്‌ നാട്ടിലെത്തിയത്‌. ഒരാഴ്‌ച്ച മുന്‍പാണ്‌ മുനീറിന്റെ വിവാഹം കഴിഞ്ഞത്‌.
ഉളിക്കലിലെ ജാസിന ആണ്‌ ഭാര്യ. സഹോദരങ്ങള്‍ : ഷഫീക്ക്‌ (ദുബായ്‌), ശിഹാബ്‌, ഹാജറ, സമീറ, സഫീറ. പരിയാരം മെഡിക്കല്‍ കോളേജ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റിയ മ്യതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിന്‌ ശേഷം ഇന്ന്‌ ഉച്ചക്ക്‌ 12 മണിയോടെ കാവുംപടി ജുമാമസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍ സംസ്‌കരിക്കും.

Ads by Google
Advertisement
Thursday 26 Jul 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW