Friday, September 14, 2018 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.06 AM

ചെമ്പേരി ബൈപാസ്‌ നിര്‍മ്മാണം; സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി

പയ്ായവൂര്‍: മലയോര ഹൈവേ കടന്നു പോകുന്ന ചെമ്പേരി ടൗണില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കിന്‌ പരിഹാരമായി. നിര്‍ദിഷ്‌ട ബൈപാസ്‌ നിര്‍മ്മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഏരുവേശി ഗ്രാമ പഞ്ചായത്ത്‌ ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. പ്രദേശത്തെ ജനപ്രതിനിധികള്‍ വിവിധ രാഷ്‌ടീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികള്‍ വകുപ്പുതല ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ സംയുക്‌ത യോഗത്തിലാണ്‌ തീരുമാനം. മലയോര ഹൈവേയുടെ ഭാഗമായി നടുവില്‍ പഞ്ചായത്തിലെ പുറഞ്ഞാണ്‍ മുതല്‍ ഏരുവേശിപഞ്ചായത്ത്‌ പരിധിയിലൂടെ കടന്ന്‌ പയ്യാവൂര്‍ പഞ്ചായത്തിലെ പൊന്നും പറമ്പ്‌ വരെയുള്ള ഭാഗത്തെ റോഡ്‌ 12 മീറ്റര്‍ വീതിയില്‍ പുനര്‍ നിര്‍ധിച്ച്‌ ഏഴു മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗ്‌ നടത്തി നവീകരിക്കുന്നതോടൊപ്പം നിര്‍ദ്ദിഷ്‌ട ബൈപാസ്‌ കൂടി യഥാര്‍ത്ഥ്യമാകുന്നത്‌ ചെമ്പേരിയില്‍ വന്‍ വികസന കുതിപ്പിനാണ്‌ വഴിയൊരുക്കുക. ചെമ്പേരി പാലത്തിനു സമീപം ഇടമന ഭാഗത്തുനിന്ന്‌ ആരംഭിച്ച്‌ പുറഞ്ഞാണ്‍ റോഡില്‍ എത്തിച്ചേരാന്‍ ഉദ്ദേശിച്ചിട്ടുള്ള ബൈപാസ്‌ കടന്നു പോകുന്ന പ്രദേശത്തെ സ്‌ഥലമുടമകള്‍ ആവശ്യമായ സ്‌ഥലം സൗജന്യമായി നല്‍കിയാല്‍ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുവാന്‍ നടപടിയുണ്ടാകുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതര്‍ അറിയിച്ചിട്ടുള്ളതായി ഏരുവേശി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ്‌ ഐസക്ക്‌ പറഞ്ഞു. പ്രദേശത്തെ സ്‌ഥലമുടമകളില്‍ രണ്ട്‌ പേരൊഴികെയുള്ളവര്‍ ഇതിനകം സമ്മതപത്രം ഒപ്പിട്ടു നല്‍കിയിട്ടുണ്ട്‌.ഇതുമായി ബന്ധപ്പെട്ട്‌ സ്‌ഥലമുടമകളുടെയും വിവിധ രാഷ്‌ടീയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും യോഗം 31 ന്‌ വീണ്ടും ചേരും.മലയോര മേഖലയിലെ പ്രമുഖ പട്ടണമായ ചെമ്പേരിയുടെ നാനാവിധ പുരോഗതിക്കും കാരണമാകുന്ന മലയോര ഹൈവേയുടെയും ബൈപാസിന്റെയും നിര്‍മാണ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തുവാന്‍ പ്രദേശത്തെ സ്‌ഥലമുടമകളുടെയും രാഷ്ര്‌ടീയ സാമൂഹ്യ സന്നദ്ധ സംഘടന കളുടെയും വ്യാപാരി വ്യവസായി സമൂഹത്തിന്റെയും എല്ലാവിധ സഹകരണവും യോഗത്തില്‍ അധ്യക്ഷത വഹിച്ച ഏരുവേശി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ്‌ ഐസക്ക്‌ അഭ്യര്‍ത്ഥിച്ചു.പഞ്ചായത്തംഗങ്ങളായ പൗളിന്‍ തോമസ്‌, ജോസ്‌ പരത്തനാല്‍, കെ.പി.കുമാരന്‍, സോജന്‍ കാരായില്‍, ഡെയ്‌സി കവുന്നു കാട്ടില്‍, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോസഫ്‌ കൊട്ടുകാപ്പള്ളി, പി ഡബ്‌ളിയു ഡി അസിസ്‌റ്റന്‍സ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ദേവേശന്‍, അസിസ്‌റ്റന്റ്‌ എഞ്ചിനീയര്‍ ബാലകൃഷ്‌ണന്‍ പ്രസംഗിച്ചു.നിര്‍മ്മാണ പ്രവര്‍ത്തികളുമായി മുന്നോട്ടു കൊണ്ടുപോകാന്‍ ചെമ്പേരി ലൂര്‍ദ്‌ മാതാ ഫൊറോന വികാരി റവ.ഡോ.ജോര്‍ജ്‌ കാഞ്ഞിരക്കാട്ട്‌ രക്ഷാധികാരിയായും ഏരുവേശി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ്‌ ഐസക്ക്‌ ചെയര്‍മാനായും ജനകീയ കമ്മിറ്റി രൂപീകരിച്ചു.

Ads by Google
Advertisement
Thursday 26 Jul 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW