Friday, September 14, 2018 Last Updated 14 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.06 AM

കണ്ണൂര്‍ ആയുര്‍വേദ കോളജില്‍ അധ്യാപക ഒഴിവുകള്‍

കണ്ണൂര്‍: കണ്ണൂര്‍ ഗവണ്‍മെന്റ്‌ ആയുര്‍വേദ കോളേജില്‍ ദ്രവ്യഗുണ, അഗദതന്ത്ര, രചനാശരീര വകുപ്പുകളില്‍ ഒഴിവുള്ള അധ്യാപക തസ്‌തികകളിലേക്ക്‌ കരാര്‍ അടിസ്‌ഥാനത്തില്‍ അസിസ്‌റ്റന്റ്‌ പ്രഫസറായി നിയമനം നടത്തുന്നതിന്‌ ആഗസ്‌ത് ആറിന്‌ രാവിലെ 11 ന്‌ കണ്ണൂര്‍ ഗവണ്‍മെന്റ്‌ ആയുര്‍വേദ കോളജ്‌ പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക്‌-ഇന്‍-അന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ്‌ അടിസ്‌ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 11 ന്‌ ഹാജരാകേണ്ടതാണ്‌. നിയമനം ലഭിക്കുന്നവര്‍ക്ക്‌ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്‌റ്റന്റ്‌ പ്രഫസര്‍മാരുടെ സംസ്‌ഥാന ശമ്പള നിരക്കിന്റെ മിനിമം അടിസ്‌ഥാന ശമ്പളത്തിനും, ക്ഷാമബത്തയ്‌ക്കും അര്‍ഹതയുണ്ടായിരിക്കുന്നതാണ്‌. നിയമനം ഒരു വര്‍ഷത്തേക്കോ സ്‌ഥിരനിയമനം നടക്കുന്നത്‌ വരെയോ ഏതാണോ ആദ്യം അത്‌ വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കോളേജ്‌ ഓഫീസില്‍ നിന്ന്‌ പ്രവൃത്തി ദിവസങ്ങളില്‍ അറിയാവുന്നതാണ്‌.

Ads by Google
Advertisement
Thursday 26 Jul 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW